Categories: latest news

ഇത് ബിലാല്‍ തന്നെ ! സോഷ്യല്‍ മീഡിയ കത്തിച്ച് മമ്മൂട്ടിയുടെ പുതിയ ലുക്ക്

സോഷ്യല്‍ മീഡിയയില്‍ വൈറലായി മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങള്‍. ഭ്രമയുഗത്തിന്റെ പ്രസ് റിലീസിനെത്തിയ മമ്മൂട്ടിയുടെ ഗെറ്റപ്പ് ഏവരേയും ഞെട്ടിക്കുന്ന തരത്തിലാണ്. ഓവര്‍ സൈസ്ഡ് വെള്ള ഷര്‍ട്ടും കറുപ്പ് കാര്‍ഗോ പാന്റ്‌സുമാണ് താരം ധരിച്ചിരിക്കുന്നത്. സ്റ്റൈല്‍ കൂട്ടാന്‍ കിടിലനൊരു കൂളിങ് ഗ്ലാസും.

ബിഗ് ബിയിലെ ബിലാലിനെ ഓര്‍മിപ്പിക്കുന്നതാണ് മമ്മൂട്ടിയുടെ പുതിയ ലുക്ക്. ‘കാര്‍ഗോ പാന്റ്‌സില്‍ ഒരു ചങ്ങല കൂടി തൂക്കിയാല്‍ തനി ബിലാലിക്കാ’ എന്നാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്. ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാല്‍ ചെയ്യാന്‍ ഇനിയും കാത്തിരിക്കണോ എന്നാണ് സംവിധായകന്‍ അമല്‍ നീരദിനോട് മമ്മൂട്ടി ആരാധകരുടെ ചോദ്യം. മമ്മൂട്ടി തന്നെയാണ് പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

‘കാലം വല്ലാത്ത രസികനും കൂടി ആണ്’ എന്ന ക്യാപ്ഷനോടെ നടനും സംവിധായകനുമായ രമേഷ് പിഷാരടിയും ഈ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഭ്രമയുഗം ഫെബ്രുവരി 15 നാണ് തിയറ്ററുകളിലെത്തുക.

അനില മൂര്‍ത്തി

Recent Posts

ഇതാ ഒരു കിടിലൻ ട്രെൻഡ്; തരംഗമായി ഷിബ്ല ഫറയുടെ കോ-ഓർഡ് സെറ്റ്!

ഫാഷൻ എന്നാൽ കൃത്യമായ അളവുകളോ മെലിഞ്ഞ ശരീരപ്രകൃതിയോ…

4 hours ago

റോയൽ ലുക്കിൽ തിളങ്ങി അദിതി റാവു ഹൈദരി; ഹൃദയം കവർന്ന് പുതിയ ചിത്രങ്ങൾ!

അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…

16 hours ago

ഇനി സിദ്ദിഖിനെ കാണുന്നത് വേറൊരു രൂപത്തിൽ; ഇടവേളയ്ക്ക് ശേഷം ആക്ഷൻ ഹീറോയായി ‘രാക്ഷസ വേട്ട’

സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…

16 hours ago