Categories: latest news

ഗൈനക്കോളജിസ്റ്റിനെ കണ്ടതാണ് ഭാഗ്യമായത്: പ്രിയാമണി

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം പ്രിയാമണി അഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലും പ്രിയാമണി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ബാംഗ്ലൂരില്‍ ജനിച്ചുവളര്‍ന്ന പ്രിയാമണി, ചലച്ചിത്രരംഗത്തു വരുന്നതിനുമുമ്പ്, മോഡലിംഗ് രംഗത്തു പ്രവര്‍ത്തിച്ചിരുന്നു. 2002ല്‍ തെലുങ്കു ചലച്ചിത്രമായ എവാരെ അട്ടഗാഡും (2003) എന്ന ചിത്രത്തിലെ നായികയായി അരങ്ങേറ്റംനടത്തിയെങ്കിലും ഈച്ചിത്രം ബോക്‌സോഫീസില്‍ പരാജയപ്പെട്ടു.

ഇപ്പോള്‍ താന്‍ നേരിട്ട ആരോഗ്യ പ്രശ്‌നത്തെക്കുറിച്ച് പറയുകയാണ് താരം. ഞാന്‍ വല്ലാതെ വണ്ണം വെച്ചതായി എനിക്ക് തോന്നി. അമിതമായി ഭക്ഷണം കഴിച്ചത് കൊണ്ടായിരുന്നില്ല. ഇതോടെയാണ് ?ഗൈനക്കോളജിസ്റ്റിനെ കാണാന്‍ പോയത്. ചില ടെസ്റ്റുകള്‍ ചെയ്യാന്‍ ?ഗൈനക്കോളജിസ്റ്റ് നിര്‍ദ്ദേശിച്ചെന്നും പ്രിയാമണി തുറന്ന് പറഞ്ഞു. യൂട്രസില്‍ ടിഷ്യൂകള്‍ വളരുന്ന എഡിനോമയോമയായിരുന്നു അത്. ആറ് സെന്റിമീറ്ററോളം വളര്‍ന്നതിനാല്‍ അത് നീക്കം ചെയ്യണം. ആറ് സെന്റി മീറ്റര്‍ വളരെ വലുതാണെന്ന് ഡോക്ടര്‍ പറഞ്ഞു. ഒരു കീ ഹോള്‍ സര്‍ജറി ചെയ്യണം. സര്‍ജറിക്കായി എനിക്ക് വണ്ണം കുറക്കേണ്ടി വന്നു. വണ്ണം കുറച്ചാലെ ഓപ്പറേഷന്‍ സാധിക്കൂ എന്നതിനാല്‍ അതിന് വേണ്ടി മാത്രം ടാബ്ലെറ്റ് തന്നു. അത് ശരീര ഭാരം വല്ലാതെ കുറച്ചു. ഓപ്പറേഷന്‍ വിജയകരമായിരുന്നു. മുഴയുടെ 95 ശതമാനവും നീക്കി. ബാക്കിയുള്ള അഞ്ച് ശതമാനം അപകടകരമല്ല, ഒരുപക്ഷെ തിരിച്ച് വന്നേക്കാം എന്നും ഡോക്ടര്‍ പറഞ്ഞു. യോ?ഗയിലൂടെയും മറ്റുമാണ് താന്‍ ഫിറ്റ്‌നെസ് നിലനിര്‍ത്തുന്നതെന്നും വണ്ണം കുറയ്ക്കാന്‍ ലിപൊസക്ഷന്‍ പോലുള്ള മാര്‍?ഗങ്ങള്‍ സ്വീകരിച്ചിട്ടില്ലെന്നും പ്രിയാമണി വ്യക്തമാക്കി.

ജോയൽ മാത്യൂസ്

Recent Posts

പുത്തന്‍ മേക്കോവറില്‍ പാര്‍വതി

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറും റീല്‍ ക്രിയേറ്ററുമായ പാര്‍വതി…

11 hours ago

രാത്രിയുടെ ഭംഗിയിൽ സ്റ്റൈലിഷ് ലുക്കുമായി ദർശന

നടി ദര്‍ശന സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പുതിയ ചിത്രങ്ങള്‍…

11 hours ago

മുല്ലപ്പൂ ചൂടി സാരിയിൽ തിളങ്ങി അപർണ ദാസ്

നടി അപർണ ദാസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പുതിയ…

11 hours ago

ബ്ലാക്ക് ഔട്ട്ഫിറ്റില്‍ ഗ്ലാമറസ് ലുക്കില്‍ ഷിനി

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറും മോഡലുമായ ഷിനിയുടെ പുതിയ…

21 hours ago

പൂവുമായി ക്യൂട്ട് ലുക്കില്‍ റിതിക

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ നടി റിതിക.…

22 hours ago

സ്‌റ്റൈലിഷ് ലുക്കില്‍ സരയു മോഹന്‍

മലയാളികളുടെ പ്രിയ നടിയാണ് സരയു മോഹന്‍. താരത്തിന്റെ…

22 hours ago