Categories: Gossips

ബോക്‌സ് ഓഫീസില്‍ വിന്നറായി പ്രേമലു; അന്വേഷിപ്പിന്‍ കണ്ടെത്തും മോശമാക്കിയില്ല !

കഴിഞ്ഞ വാരം തിയറ്ററുകളിലെത്തിയ ‘പ്രേമലു’, ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ എന്നിവ ബോക്സ് ഓഫീസില്‍ വന്‍ വിജയത്തിലേക്ക്. റൊമാന്റിക് കോമഡി ചിത്രമായ പ്രേമലുവാണ് വീക്കെന്‍ഡില്‍ വിന്നറായിരിക്കുന്നത്. നസ്ലന്‍, മമിത എന്നിവ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ‘പ്രേമലു’ ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ മൂന്ന് ദിനം കൊണ്ട് നേടിയത് ആറ് കോടിക്ക് അടുത്താണ്. ടൊവിനോ തോമസിനെ നായകനാക്കി ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്ത ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ മൂന്ന് ദിനം കൊണ്ട് നേടിയത് നാലര കോടി.

എല്ലാവിധ പ്രേക്ഷകരേയും എന്‍ഗേജ് ചെയ്യിപ്പിക്കുന്നതാണ് ‘പ്രേമലു’വിന്റെ മികച്ച കളക്ഷനു കാരണം. കുടുംബ പ്രേക്ഷകര്‍ ചിത്രത്തെ ഏറ്റെടുത്തു കഴിഞ്ഞു. ആദ്യദിനം ഒരു കോടിക്ക് താഴെയായിരുന്നു ചിത്രത്തിന്റെ കളക്ഷന്‍. രണ്ടാം ദിനം രണ്ട് കോടിക്ക് അടുത്തും മൂന്നാം ദിനത്തിലേക്ക് എത്തിയപ്പോള്‍ അത് രണ്ടര കോടിക്ക് മുകളിലും ആയി. ആദ്യ ഞായറാഴ്ചയായ ഇന്നലെ ബുക്ക് മൈ ഷോയില്‍ 60,000 ത്തില്‍ അധികം ടിക്കറ്റുകളാണ് പ്രേമലുവിന്റെ വിറ്റു പോയത്.

അതേസമയം ടൊവിനോ ചിത്രവും ബോക്സ്ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നു. റിലീസിനു ശേഷമുള്ള ആദ്യ ശനി, ഞായര്‍ ദിവസങ്ങളില്‍ ഒന്നര കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ കളക്ഷന്‍. റിലീസിനു ശേഷമുള്ള ആദ്യ ഞായറാഴ്ചയായ ഇന്നലെ ബുക്ക് മൈ ഷോയില്‍ 47,000 ടിക്കറ്റുകളാണ് ടൊവിനോ ചിത്രത്തിന്റേതായി വിറ്റു പോയത്.

അനില മൂര്‍ത്തി

Recent Posts

അടിപൊളിയായി ഗോപിക

ആരാധകര്‍ക്കായി അടിപൊളി ചിത്രങ്ങള്‍ പങ്കുവെച്ച് ഗോപിക. ഇന്‍സ്റ്റഗ്രാമിലാണ്…

22 hours ago

കിടിലന്‍ പോസുമായി നമിത

ആരാധകര്‍ക്കായി സ്റ്റൈലിഷ് ചിത്രങ്ങളുമായി നമിത. ഇന്‍സ്റ്റഗ്രാമിലാണ് താരം…

22 hours ago

സ്‌റ്റൈലിഷ് പോസുമായി മാളവിക

ആരാധകര്‍ക്കായി സ്റ്റൈലിഷ് ചിത്രങ്ങളുമായി മാളവിക. ഇന്‍സ്റ്റഗ്രാമിലാണ് താരം…

22 hours ago

ബ്ലാക്കില്‍ കിടിലന്‍ ചിത്രങ്ങളുമായി കല്യാണി

ആരാധകര്‍ക്കായി സ്റ്റൈലിഷ് ചിത്രങ്ങളുമായി കല്യാണി. ഇന്‍സ്റ്റഗ്രാമിലാണ് താരം…

22 hours ago

സ്‌റ്റൈലിഷ് പോസുമായി s

ആരാധകര്‍ക്കായി സ്റ്റൈലിഷ് ചിത്രങ്ങളുമായി ശ്രുതി. ഇന്‍സ്റ്റഗ്രാമിലാണ് താരം…

22 hours ago

സ്റ്റൈലിഷ് പോസുമായി പ്രിയാമണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago