Categories: latest news

ശ്രീനിവാസനെ ഞാന്‍ മനസിലാക്കിയ പോലെ ചേട്ടന്‍ മനസിലാക്കിയിട്ടില്ല; തഗ്ഗ് മറുപടിയുമായി ധ്യാന്‍

ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ശ്രീനിവാസന്റേത്. അച്ഛന്റെ പാത പിന്തുടര്‍ന്ന് മക്കളാണ് വിനീതും ധ്യാനും സിനിമാ രംഗത്ത് സജീവമാണ്. ശ്രീനിവാസനെപ്പോലെ തന്നെ സകലകലാവല്ലഭനാണ് വിനീത്. ഗായകന്‍, നടന്‍, സംവിധായകന്‍ എന്നീ നിലകളില്‍ എല്ലാം താരം കഴിവ് തെളിയിച്ച് കഴിഞ്ഞു.

ധ്യാന്‍ ശ്രീനിവാസനും ഒട്ടും മോശക്കാരനല്ല. ധ്യാനിന്റെ ഇന്റര്‍വ്യൂകളെല്ലാം വലിയ ഹിറ്റാകാറുണ്ട്. വലിയ രീതിയിലുള്ള പിന്തുണയാണ് ധ്യാനിന്റെ എല്ലാ ഇന്റര്‍വ്യൂകള്‍ക്കും കിട്ടാറ്. എല്ലാ കാര്യങ്ങളും ഒട്ടും മടികൂടാതെ ആരാധകര്‍ക്ക് മുന്നില്‍ തുറന്ന് പറയുന്ന പ്രകൃതമാണ് ധ്യാനിന്റേത്.

ഇപ്പോള്‍ ആരാധകന്റെ ചോദ്യത്തിന് തഗ്ഗ് മറുപടി നല്‍കിയിരിക്കുകയാണ് ധ്യാന്‍. മാതൃഭൂമിയുടെ അക്ഷരോത്സവത്തില്‍ പങ്കെടുക്കവെ സദസിലുണ്ടായിരു ഒരാളാണ് ധ്യാനിനോട് ചോദ്യം ചോദിച്ചത്. ശ്രീനിവാസന്‍ എന്ന മഹാന്റെ മകന്‍ അല്ലെങ്കില്‍ ധ്യാന്‍ ഇന്നിവിടെ ഇരിക്കില്ലെന്ന് അദ്ദേഹം പറയുന്നു. ഉടനെ അതെ അത് വളരെ സത്യമാണ് എന്ന് ധ്യാന്‍ സമ്മതിക്കുന്നു. ആദ്യം ശ്രീനിവാസനെ മനസിലാക്കുക. എന്നിട്ട് വേണം അദ്ദേഹത്തെ ക്രിട്ടിസൈസ് ചെയ്യാന്‍. വിസ്ഡം എന്നതിനെക്കുറിച്ച് ഷേക്‌സ്പിയര്‍ പറഞ്ഞത് എന്താണ് എന്ന് അറിയാമോ? എന്നായിരുന്നു അടുത്ത ചോദ്യം.

ശ്രീനിവാസനെ മനസിലാക്കാന്‍ ഈ ചേട്ടന്‍ പറയുന്നു. ശ്രീനിവാസനെ ഏറ്റവും കൂടുതല്‍ മനസിലാക്കിയത് ഞാന്‍ ആണ്. ചേട്ടന്‍ അല്ല. എന്റെ അച്ഛന്‍ ആണ് അദ്ദേഹം. ഞാന്‍ മനസിലാക്കിയ അത്രയൊന്നും ശ്രീനിവാസനെക്കുറിച്ച് ചേട്ടന്‍ മനസിലാക്കിയിട്ടുണ്ടാകില്ല. അത് എന്തായാലും ഇല്ല. ഞാന്‍ എന്തൊക്കെ പറഞ്ഞാലും ഈ ലോകത്ത് എന്റെ അച്ഛന്‍ കഴിഞ്ഞിട്ടേ എനിക്ക് എന്തും ഉള്ളൂ എന്നായിരുന്നു ധ്യാന്‍ പറഞ്ഞത്.

ജോയൽ മാത്യൂസ്

Recent Posts

ഗ്ലാമറസ് ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

16 hours ago

സാരിയില്‍ അതിസുന്ദരിയായി അനുശ്രീ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

സ്‌റ്റൈലിഷ് പോസുമായി മാളവിക മേനോന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

അതിമനോഹരിയായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

2 days ago

ക്യൂട്ട് ലുക്കുമായി നസ്രിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നസ്രിയ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

അടിപൊളി ഫിറ്റ്‌നസ് ചിത്രങ്ങളുമായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago