Categories: Reviews

പൊലീസ് വേഷത്തില്‍ ടൊവിനോ; ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ കിടിലന്‍ കുറ്റാന്വേഷണ ചിത്രം

ടൊവിനോ തോമസ് ചിത്രം ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ തിയറ്ററുകളില്‍. ആദ്യ ദിനം മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിനു ലഭിക്കുന്നത്. നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്ത ചിത്രം ഒരു ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ്. എസ്.ഐ ആനന്ദ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ടൊവിനോ അഭിനയിക്കുന്നത്. സമീപകാലത്ത് മലയാളത്തില്‍ കണ്ടുവരുന്ന ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറുകളിലെ ആവര്‍ത്തന വിരസത ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ എന്ന ചിത്രത്തിനില്ല. അതു തന്നെയാണ് സിനിമയെ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടതാക്കാനുള്ള ആദ്യ കാരണവും.

കോട്ടയത്തെ ഒരു പെണ്‍കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ടു നടക്കുന്ന അന്വേഷണവും അതേ തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്. തൊണ്ണൂറുകളാണ് സിനിമയുടെ പശ്ചാത്തലം. കണിശമായും കൈയടക്കത്തോടെയുമാണ് സംവിധായകന്‍ ഈ സിനിമയെ പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത്. കുറ്റാന്വേഷണം വളരെ യാഥാര്‍ഥ്യമെന്ന വിധം പ്രേക്ഷകര്‍ക്ക് അനുഭവവേദ്യമാകുന്നു. കാതടപ്പിക്കുന്ന പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെയുള്ള വളരെ ചടുലമായ ഒരു ത്രില്ലര്‍ അല്ല സിനിമ. എന്നിട്ടും പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിപ്പിക്കാനും ത്രില്ലടിപ്പിച്ചിരുത്താനും സിനിമയ്ക്ക് സാധിക്കുന്നു.

നവാഗതന്‍ എന്ന നിലയില്‍ വലിയ പ്രശംസ അര്‍ഹിക്കുന്ന നിലയിലാണ് ഡാര്‍വിന്‍ കുര്യാക്കോസ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ജിനു വി എബ്രഹാമിന്റെ തിരക്കഥയും മികച്ചു നിന്നു. സാങ്കേതികമായും സിനിമ മികച്ച നിലവാരം പുലര്‍ത്തുന്നുണ്ട്. പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ ടൊവിനോ തോമസ് ഞെട്ടിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഉറപ്പായും തിയറ്റര്‍ വാച്ച് അര്‍ഹിക്കുന്ന ചിത്രമാണ് ‘അന്വേഷിപ്പിന്‍ കണ്ടെത്തും’.

അനില മൂര്‍ത്തി

Recent Posts

ഞാന്‍ ഒരു തവണ മാത്രമേ പ്രസവിച്ചിട്ടുള്ളൂ; രേണു സുധി പറയുന്നു

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

9 hours ago

നയന്‍താരയും വിഘ്‌നേഷും തമ്മില്‍ അകല്‍ച്ചയിലോ?

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നയന്‍താര. തെന്നന്ത്യയിലെ…

9 hours ago

ഡോക്ടറാന്‍ മോഹിച്ച ഞാനാണ് സിനിമയില്‍ എത്തിയത്; മമിത ബൈജു

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മമിത.സൂപ്പര്‍ ശരണ്യ…

9 hours ago

കിടിലന്‍ പോസുമായി തമന്ന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തമന്ന ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

17 hours ago

കിടിലന്‍ ചിത്രങ്ങളുമായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

17 hours ago