Categories: latest news

‘എല്ലാവരും മറന്ന കാര്യം കുത്തിത്തിരിപ്പുണ്ടാക്കി ഓര്‍മിപ്പിച്ചു, ഒരു കണ്ടന്റ് കിട്ടിയില്ലേ’; വാര്‍ത്താസമ്മേളനത്തിനിടെ ടൊവിനോ

മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തില്‍ ക്ഷുഭിതനായി നടന്‍ ടൊവിനോ തോമസ്. അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഭാഗമായുള്ള പ്രസ് മീറ്റിനിടെയാണ് ടൊവിനോ മാധ്യമപ്രവര്‍ത്തകനെ പരിഹസിച്ചത്. ചിത്രത്തിന്റെ തിരക്കഥാകൃത്തായ ജിനു എബ്രഹാമിനോട് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ച കാര്യം ടൊവിനോയ്ക്ക് ഇഷ്ടപ്പെട്ടില്ല. തുടര്‍ന്ന് മൈക്ക് വാങ്ങി ടൊവിനോ തന്നെ മറുപടി കൊടുക്കുകയായിരുന്നു.

പൃഥ്വിരാജ് ചിത്രം കടുവയുടെ തിരക്കഥാകൃത്ത് കൂടിയാണ് ജിനു. കടുവയില്‍ ഭിന്നശേഷിക്കാരായ കുട്ടികളെ അവഹേളിക്കുന്ന തരത്തില്‍ ഒരു ഡയലോഗ് ഉണ്ടായിരുന്നു. ഇത് ഏറെ വിവാദമാകുകയും പിന്നീട് ചിത്രത്തില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. ഇക്കാര്യം ചൂണ്ടിക്കാട്ടി എഴുത്തില്‍ പൊളിറ്റിക്കലായ കാര്യങ്ങള്‍ ഇനി ശ്രദ്ധിക്കുമോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. ‘ എഴുതുമ്പോള്‍ മനപ്പൂര്‍വ്വം ആരെയെങ്കിലും വേദനിപ്പിക്കണം എന്ന് ചിന്തിക്കുന്ന ആളല്ല ഞാന്‍. അത് അന്ന് കുറച്ചുപേര്‍ക്ക് വിഷമമുണ്ടാക്കി, അത് തിരുത്തി. അത് അവിടെ കഴിഞ്ഞു. എന്റെ അടുത്ത സിനിമകളിലും അത്തരം ഡയലോഗുകള്‍ ഉണ്ടാകുമെന്നും ഞാന്‍ അത് ചിന്തിച്ചു തിരക്കഥ എഴുതുമെന്നും ആരും ചിന്തിക്കണ്ട,’ എന്നായിരുന്നു ജിനുവിന്റെ മറുപടി.

Prithviraj (Kaduva)

ജിനു സംസാരിച്ച ശേഷം ഉടന്‍ തന്നെ ടൊവിനോ മൈക്ക് വാങ്ങി. ‘ രണ്ട് വര്‍ഷം മുന്‍പ് ഇറങ്ങിയ സിനിമ. അതില്‍ മനപ്പൂര്‍വ്വമല്ലാതെ ഇങ്ങനെയൊരു തെറ്റ് പറ്റി. ഇവര്‍ അതിനു നിരുപാധികം മാപ്പ് ചോദിക്കുകയും ആ സീന്‍ നീക്കം ചെയ്യുകയും ചെയ്തു. എല്ലാവരും മറന്നു കിടന്നിരുന്ന ഒരു കാര്യം ഇവിടെ വീണ്ടും കുത്തിത്തിരിപ്പുണ്ടാക്കി ഓര്‍മിപ്പിച്ചപ്പോള്‍ ഒരു സുഖം കിട്ടിയില്ലേ? ഒരു കണ്ടന്റ് കിട്ടിയില്ലേ? ‘തെറ്റ് ഏറ്റുപറഞ്ഞ് എഴുത്തുകാരന്‍, ഇനി ആ തെറ്റ് ആവര്‍ത്തിക്കില്ലെന്ന് എഴുത്തുകാരന്‍’ അങ്ങനെയാണ് ഇനി കണ്ടന്റ് വരിക,’ ടൊവിനോ പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

എന്തിന് ഞാന്‍ വിജയ്യെ ഡേറ്റ് ചെയ്യണം? രഞ്ജിനി ചോദിക്കുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…

8 hours ago

ശോഭിതയുമായുള്ള പ്രണയം ആരംഭിച്ചത് ഇന്‍സ്റ്റഗ്രാമിലൂടെ: നാഗചൈതന്യ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള…

8 hours ago

ഷോപ്പിംഗിനായി പണം കളയാറില്ല; നവ്യ നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…

8 hours ago

അതിമനോഹരിയായി പ്രിയ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

12 hours ago

സാരിയില്‍ ഗംഭീര ലുക്കുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

13 hours ago

ഗ്ലാമറസ് നോട്ടവുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

13 hours ago