Categories: Gossips

തെലുങ്കിലും ഹിറ്റടിച്ച് മമ്മൂട്ടി; യാത്ര 2 വിന് മികച്ച അഭിപ്രായം

മമ്മൂട്ടി അതിഥി വേഷത്തില്‍ എത്തിയ യാത്ര 2 വിന് തിയറ്ററുകളില്‍ മികച്ച പ്രതികരണം. ആദ്യ ദിനം ചിത്രം ഇന്ത്യന്‍ ബോക്സ്ഓഫീസില്‍ നിന്ന് കളക്ട് ചെയ്തത് 2.20 കോടിയാണ്. മികച്ച അഭിപ്രായം ലഭിക്കുന്നതിനാല്‍ രണ്ടാം ദിനമായ ഇന്ന് ആദ്യ ദിനത്തേക്കാള്‍ കളക്ഷന്‍ ലഭിക്കാനാണ് സാധ്യത. ഈ വര്‍ഷത്തെ മമ്മൂട്ടിയുടെ രണ്ടാമത്തെ ഹിറ്റ് ചിത്രമാകുകയാണ് യാത്ര 2. നേരത്തെ ജയറാം ചിത്രം ഓസ്ലറിലും മമ്മൂട്ടി അതിഥി വേഷത്തില്‍ എത്തിയിരുന്നു. ഓസ്ലര്‍ തിയറ്ററുകളില്‍ വന്‍ വിജയമായി. ചിത്രത്തിന്റെ കളക്ഷന്‍ ഇതിനോടകം 40 കോടി കടന്നു. 2024 ല്‍ മലയാളത്തില്‍ നിന്നുള്ള ആദ്യ സൂപ്പര്‍ഹിറ്റ് ചിത്രം കൂടിയാണ് ഓസ്ലര്‍.

തെലുങ്കില്‍ റിലീസ് ചെയ്തിരിക്കുന്ന യാത്ര 2 വില്‍ അരമണിക്കൂറില്‍ താഴെയാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ദൈര്‍ഘ്യം. ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയായാണ് മമ്മൂട്ടി അഭിനയിച്ചിരിക്കുന്നത്. രാജശേഖര റെഡ്ഡിയുടെ മകന്‍ ജഗന്‍ മോഹന്‍ റെഡ്ഡിയായി ജീവ അഭിനയിച്ചിരിക്കുന്നു. രാജശേഖര റെഡ്ഡിയായി മമ്മൂട്ടി സ്‌ക്രീനില്‍ വീണ്ടും അവതരിച്ചപ്പോള്‍ വന്‍ കരഘോഷമാണ് തിയറ്ററുകളില്‍ നിന്ന് ഉയര്‍ന്നത്.

മഹി വി രാഘവ് സംവിധാനം ചെയ്ത് 2019 ല്‍ പുറത്തിറങ്ങിയ യാത്രയുടെ രണ്ടാം ഭാഗമാണ് യാത്ര 2. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍ രാഷ്ട്രീയ നേട്ടങ്ങള്‍ കൂടി ഉന്നമിട്ടാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് യാത്ര 2 വിന് പ്രചരണം നല്‍കുന്നത്.

അനില മൂര്‍ത്തി

Recent Posts

അതിമനോഹരിയായി നമിത പ്രമോദ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

16 hours ago

അടിപൊളിയായി ശാലിന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിന്‍. ഇന്‍സ്റ്റഗ്രാമിലാണ്…

16 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അനുപമ പരമേശ്വരന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്‍.…

16 hours ago

അടിപൊളി ചിത്രങ്ങളുമായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് ചിത്രങ്ങളുമായി അപര്‍ണ തോമസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…

1 day ago

സാരിയില്‍ സുന്ദരിയായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

1 day ago