ഗ്ലാമറസ് വേഷങ്ങളിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് മാളവിക മേനോന്. 2012 ല്‍ നിദ്രയെന്ന സിനിമയിലൂടെയാണ് മാളവിക അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് തമിഴിലും മലയാളത്തിലുമായി ഒരുപിടി നല്ല സിനിമകളുടെ ഭാഗമായി.
ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, മാമാങ്കം തുടങ്ങി നിരവധി ഹിറ്റ് സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. വസ്ത്രത്തിന്റെ പേരില്‍ പലപ്പോഴും വലിയ വിമര്‍ശങ്ങള്‍ താരം കേള്‍ക്കാറുണ്ട്. ഇപ്പോള്‍ അതിന് മറുപടി നല്‍കുകയാണ് മാളവിക.
സാധാരണ മനുഷ്യർ പങ്കുവയ്ക്കുന്ന തരത്തിലുള്ള വീഡിയോകളും ഫോട്ടോകളുമെല്ലാം തന്നെയാണ് ഞാനും പങ്കുവയ്ക്കാറുള്ളതെന്നും എന്നാൽ എന്തിനാണ് ഇത്തരത്തിൽ ആളുകൾ വന്ന് മോശം കമന്റുകൾ ഇടുന്നതെന്ന് മനസിലാകുന്നില്ലെന്നും മാളവിക പറഞ്ഞു. ഇന്നത്തെ കാലത്ത് എല്ലാവരും മോഡേൺ രീതിയിൽ വസ്ത്രമിടുന്നവരാണ്. എന്നാൽ സെലിബ്രിറ്റികൾ അങ്ങനെ ചെയ്യുമ്പോൾ അതിനെതിരേ ചിലർ മോശം പറയും. ഒരു മാളിൽ ചെന്നാൽ പോലും നമുക്ക് ചുറ്റും കാണുന്നവരിലെല്ലാം അവർക്ക് ഇഷ്ടമുള്ള വസ്ത്രം ധരിച്ചെത്തുന്നവരെ കാണാനാകും. ചിലർ എക്സ്പോസ് ചെയ്യുന്ന രീതിയിലുള്ളതായിരിക്കാം, ചിലരുടേത് ഇറക്കം കുറഞ്ഞതായിരിക്കാം, പക്ഷേ ഇതേ കാര്യം സിനിമതാരങ്ങൾ ആകുമ്പോൾ എങ്ങനെയാണ് മോശമാകുന്നത്. ഞങ്ങളുടെ ജോലിയുടെ ഭാഗമാണിത് എന്നും മാളവിക പറയുന്നു.
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ആന്‍ഡ്രിയ. ഇന്‍സ്റ്റഗ്രാമിലാണ്…
തെന്നിന്ത്യന്‍ സിനിമ ലോകം മുഴുവന്‍ നിറഞ്ഞു നില്‍ക്കുകയാണ്…
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടന വിസ്മയം മോഹന്‍ലാല്‍.…
ബിഗ് ബോസ് മലയാളത്തിന്റെ ഏഴാം സീസണ് നടന്നുകൊണ്ടിരിക്കുകയാണ്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നിത്യ ദാസ്.…
ബോളിവുഡില്‍ നിന്നു ഹോളിവുഡിലേക്ക് ചേക്കേറിയെങ്കിലും ഇന്ത്യന്‍ സിനിമ…