Categories: latest news

ഇവന്‍ എന്റെ പിന്നില്‍ കുറേ അടിച്ചു, എത്ര തവണ ടേക്ക് എടുത്തെന്നോ?; രസകരമായ അനുഭവം പങ്കുവെച്ച് ശ്വേത മേനോന്‍

മലയാളത്തിലെ ക്ലാസിക് സിനിമകളില്‍ ഒന്നാണ് 1978 ല്‍ പുറത്തിറങ്ങിയ രതിനിര്‍വേദം. പത്മരാജന്റെ കഥയില്‍ ഭരതനാണ് ചിത്രം സംവിധാനം ചെയ്തത്. രതി എന്ന കഥാപാത്രത്തെ ജയഭാരതിയും പപ്പു എന്ന കഥാപാത്രത്തെ കൃഷ്ണ ചന്ദ്രനുമാണ് അവതരിപ്പിച്ചത്. 2011 ല്‍ ടി.കെ.രാജീവ് കുമാര്‍ രതിനിര്‍വേദത്തിന്റെ റീമേക്ക് ചെയ്തു. രതിയായി ശ്വേത മേനോനും പപ്പുവായി ശ്രീജിത്ത് വിജയും അഭിനയിച്ചു. ഈ സിനിമയെ കുറിച്ചുള്ള രസകരമായ ഓര്‍മ പങ്കുവെയ്ക്കുകയാണ് ശ്വേത ഇപ്പോള്‍. ശ്രീജിത്ത് വിജയ് കൂടി പങ്കെടുത്ത ഒരു ടെലിവിഷന്‍ ഷോയ്ക്കിടെയാണ് ശ്വേത രതിനിര്‍വേദം ഓര്‍മ പങ്കുവെച്ചത്.

സിനിമയുടെ ക്ലൈമാക്‌സിനോട് അടുക്കുമ്പോള്‍ രതി ചേച്ചിയുടെ പിന്നില്‍ പപ്പു കൈ കൊണ്ട് അടിക്കുന്ന ഒരു രംഗമുണ്ട്. ശ്രീജിത്തിന്റെ അടിയില്‍ തനിക്ക് വേദനിച്ചെന്നും പല തവണ അത് ഷൂട്ട് ചെയ്യേണ്ടി വന്നെന്നും ശ്വേത പറയുന്നു.

Shwetha Menon

‘ ക്ലൈമാക്‌സില്‍ പുള്ളിക്കാരി (രതി) ഇങ്ങനെ സര്‍പ്പക്കാവ് അടിച്ചുവാരുകയാണ്. അപ്പോള്‍ പപ്പു വന്നിട്ട് എന്റെ പിന്നില്‍ അടിക്കുന്നുണ്ട്. അത് എത്ര ടേക്ക് എടുത്തെന്ന് മാത്രം ഇവനോട് ചോദിക്ക്? (ശ്വേത ചിരിക്കുന്നു). അഭിനയിക്കുന്ന നേരത്തെ ഇവന്‍ അടിയോടടി ! ‘എടാ ഇത് എന്റെ സ്വന്തമാണ്, പ്ലാസ്റ്റിക്കൊന്നും അല്ല’ എന്ന് ഞാന്‍ ഇവനോട് പറഞ്ഞു. ഇവന്‍ ആകെ അസ്വസ്ഥനായിട്ട് അടിയുടെ കൂടെ കൈ വിറയ്ക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഇവന്‍ ഇങ്ങനെ അടിച്ചടിച്ച് എന്റെ പിന്നില്‍ ചുവപ്പ് നിറമായി എന്ന് സംവിധായകന്‍ രാജീവേട്ടനോട് ഞാന്‍ പറഞ്ഞു,’ ശ്വേത പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കണ്ടല്ലോ? ശ്രുതി പറയുന്നു

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശ്രുതി രജനീകാന്ത്.…

10 hours ago

താനെപ്പോഴും തിരക്കുകളിലേക്ക് കടക്കുന്നത് ഒരു തരം ഒളിച്ചോട്ടമാണ്; നവ്യ നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…

10 hours ago

അടിപൊളി ലുക്കുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

15 hours ago

ചിരിച്ചിത്രങ്ങളുമായി മമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മമിത. ഇന്‍സ്റ്റഗ്രാമിലാണ്…

15 hours ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

15 hours ago

സ്‌റ്റൈലിഷ് പോസുമായി പ്രിയങ്ക ചോപ്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയങ്ക ചോപ്ര.…

15 hours ago