Mammootty
വൈ.എസ്.രാജശേഖര റെഡ്ഡിയായി മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രം യാത്ര 2 തിയറ്ററുകളിലേക്ക്. നാളെയാണ് ചിത്രത്തിന്റെ റിലീസ്. ജീവ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടേത് അതിഥി വേഷമാണ്. രാജശേഖര റെഡ്ഡിയുടെ മകന്‍ വൈ.എസ്.ജഗമോഹന്‍ റെഡ്ഡിയായാണ് ജീവ അഭിനയിക്കുന്നത്. വൈ.എസ്.രാജശേഖര റെഡ്ഡിയുടെ കാലശേഷം ജഗമോഹന്‍ റെഡ്ഡി ശക്തനായ രാഷ്ട്രീയ നേതാവായി വളര്‍ന്നുവരുന്നതും പിന്നീട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയാകുന്നതുമാണ് യാത്ര 2 വിന്റെ കഥാപശ്ചാത്തലം.
യാത്ര 2 വില്‍ അരമണിക്കൂറില്‍ താഴെ മാത്രമാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ദൈര്‍ഘ്യം. എന്നിട്ടും വലിയ പ്രതിഫലമാണ് താരം വാങ്ങിച്ചതെന്നാണ് റിപ്പോര്‍ട്ട്. 20 മിനിറ്റിലേറെയുള്ള കാമിയോ റോളിനായി മമ്മൂട്ടി നാല് കോടി പ്രതിഫലം വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ബജറ്റ് 40 കോടിയില്‍ ഏറെയാണെന്നും ജീവ എട്ട് കോടി പ്രതിഫലം വാങ്ങിയിട്ടുണ്ടെന്നും തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നേരത്തെ ജയിലറിലെ അതിഥി വേഷത്തിനായി നടന്‍ മോഹന്‍ലാല്‍ ആറ് കോടിയോളം പ്രതിഫലം വാങ്ങിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
യെസ്മ വെബ് സീരിസിലെ നാന്സി എന്ന ചിത്രത്തിലൂടെ…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും തിളങ്ങുന്ന താരമാണ് മുന്‍…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്‍മ്മ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിരഞ്ജന അനൂപ്.…