ഗ്ലാമറസ് വേഷങ്ങളിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് മാളവിക മേനോന്‍. 2012 ല്‍ നിദ്രയെന്ന സിനിമയിലൂടെയാണ് മാളവിക അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് തമിഴിലും മലയാളത്തിലുമായി ഒരുപിടി നല്ല സിനിമകളുടെ ഭാഗമായി.
ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, മാമാങ്കം തുടങ്ങി നിരവധി ഹിറ്റ് സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.
പലപ്പോഴും വലിയ രീതിയിലുള്ള ബോഡിഷെയ്മിങ്ങിന് താരം ഇരയാകാറുണ്ട്. ഇപ്പോള്‍ അതിന് മറുപടി നല്‍കുകയാണ് മാളവിക. തനിക്ക് കംഫര്‍ട്ടായ, ഇഷ്ടമുള്ള വസ്ത്രങ്ങളാണ് ധരിക്കുന്നതെന്നാണ് മാളവിക പറയുന്നത്. വായില്‍ തോന്നുന്നത് വിളിച്ചു പറയാനുള്ള ഇടമല്ല സോഷ്യല്‍ മീഡിയയെന്നും മാളവിക പറയുന്നു. ‘ഒരു കല്യാണത്തിന് പോയാല്‍ ചിലപ്പോള്‍ സെലിബ്രിറ്റികളെക്കാള്‍ അടിപൊളിയായി ഡ്രസ് ചെയ്തുവരുന്നവരെ കാണാം, അവരുടെ ബ്ലൗസിന്റെ ബാക്ക് നെക്ക് ഒരല്‍പ്പം ഇറങ്ങിയാലും ആര്‍ക്കും കുഴപ്പമില്ല. എന്നാല്‍ അതൊരു സെലിബ്രിറ്റിയാണെങ്കില്‍, അവരെ വിമര്‍ശിക്കലായി, ട്രോളായി, മോശം കമന്റുകളിലൂടെ ഡീഗ്രേഡിംഗ് വരെ നടക്കും എന്നു മാളവിക പറയുന്നു.
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…