Categories: latest news

എത്ര ഇഷ്ടപ്പെടുന്നവരാണെങ്കിലും ഒത്തിരി നമ്മളെ താഴ്ത്തിക്കെട്ടിയാല്‍ ഇഷ്ടം കുറയും: റിമി ടോമി

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട പാട്ടുകാരിയും സ്റ്റേജ് അവതാരകയുമാണ് റിമി ടോമി. 1983 സെപ്റ്റംബര്‍ 22 നാണ് റിമിയുടെ ജനനം. 2002 ല്‍ റിലീസ് ചെയ്ത മീശമാധവനില്‍ ചിങ്ങ മാസം വന്നു ചേര്‍ന്നാല്‍ എന്ന പാട്ട് പാടിയാണ് റിമി പിന്നണി ഗാനരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. റിയാലിറ്റി ഷോ അവതാരകയായി റിമി തിളങ്ങിയിരുന്നു.

2008 ഏപ്രില്‍ 27 ന് തൃശൂര്‍ സ്വദേശി റോയ്‌സിനെ റിമി വിവാഹം കഴിച്ചു. 11 വര്‍ഷത്തിനു ശേഷം ഈ ബന്ധം പിരിഞ്ഞു. കുറച്ച് നാളുകള്‍ക്ക് മുമ്പ് ഒരു റിയാലിറ്റി ഷോയില്‍ ശരത്തും റിമിയുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ അതേക്കുറിച്ച് പറയുകയാണ് താരം.

തനിക്ക് ഒത്തിരി വിഷമം ഉണ്ടായ സംഭവമായിരുന്നു അതെന്ന് റിമി ടോമി അന്ന് തുറന്ന് പറഞ്ഞു. പി ജയചന്ദ്രന്‍ സാറും ശരത് സാറുമെല്ലാമുണ്ടായിരുന്ന ഷോ. എന്നെ ആ ചാനലില്‍ നിന്നും വിളിച്ചപ്പോള്‍ ഞാനും ജഡ്ജായി ഇരുന്നു. അന്നാണ് എനിക്ക് പുള്ളിയുടെ അടുത്ത് നിന്ന് ഒരു ബുദ്ധിമുട്ട് തോന്നിയത്. നാല് ദിവസത്തെ ഷൂട്ടിന് പോയിട്ട് രണ്ട് ദിവസം കഴിഞ്ഞ് അവിടെ നിന്നും ഇറങ്ങിപ്പോവുകയായിരുന്നെന്ന് റിമി ടോമി തുറന്ന് പറഞ്ഞു. ശരത് സാര്‍ തമാശയായി പറഞ്ഞതായിരിക്കാം. ശരത്തേട്ടന്റെയും എന്റെയും തമാശ തമ്മില്‍ വ്യത്യാസമുണ്ട്. ഞാന്‍ അത്രയും ക്രൂരമായിട്ട് തമാശ പറയുമോയെന്ന് എനിക്ക് സംശയമുണ്ട് എന്നുമാണ് റിമി പറയുന്നത്.

അനില മൂര്‍ത്തി

Recent Posts

സാരിയില്‍ അതിസുന്ദരായായി നവ്യ നായര്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

2 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി രജിഷ വിജയന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ് വിജയന്‍.…

2 hours ago

ചുവപ്പില്‍ അടിപൊളി ലുക്കുമായി സ്വാസിക

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

സാരിയില്‍ മനോഹരിയായി അനുമോള്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

കേസും വഴക്കുമാണ് ആ സിനിമ നശിപ്പിച്ചത്; ദിലീപ് പറയുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…

22 hours ago

വിവാഹം എപ്പോള്‍? തുറന്ന് പറഞ്ഞ് ലക്ഷ്മി നക്ഷത്ര

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ അവതാരികയാണ് ലക്ഷ്മി നക്ഷത്ര.…

22 hours ago