Jayaram (Ozler)
2024 ലെ ആദ്യത്തെ സൂപ്പര്‍ഹിറ്റായി ജയറാം ചിത്രം എബ്രഹാം ഓസ്ലര്. ജനുവരി 11 നു തിയറ്ററുകളിലെത്തിയ ഓസ്ലര് 25 ദിവസം കൊണ്ട് 40 കോടിയില്‍ അധികം കളക്ട് ചെയ്തു. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് 24.4 കോടിയും ഓവര്‍സീസ് ബോക്സ് ഓഫീസില്‍ നിന്ന് 15.65 കോടിയുമാണ് ഓസ്ലര് ഇതുവരെ നേടിയത്. ചിത്രത്തിന്റെ വേള്‍ഡ് വൈഡ് ബിസിനസ് 50 കോടി കടന്നിട്ടുണ്ടെന്നാണ് വിവരം.
മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബനെ മറികടന്നാണ് ഓസ്ലറിന്റെ കുതിപ്പ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലൈക്കോട്ടൈ വാലിബന് ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് ഇതുവരെ കളക്ട് ചെയ്തത് 12.64 കോടി മാത്രമാണ്. 50 കോടിയിലേറെ ചെലവില്‍ ഒരുക്കിയിരിക്കുന്ന വാലിബന് ബോക്സ് ഓഫീസില്‍ പരാജയപ്പെടുകയായിരുന്നു.
മമ്മൂട്ടിയുടെ അതിഥി വേഷം കൂടിയാണ് ഓസ്ലറിന്റെ വിജയത്തില്‍ നിര്‍ണായകമായത്. ഈ മാസം തന്നെ ഓസ്ലറിന്റെ ഒടിടി റിലീസ് ഉണ്ടാകും. മലൈക്കോട്ടൈ വാലിബനും ഫെബ്രുവരി അവസാനത്തോടെ ഒടിടിയില്‍ എത്തും. മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്ത ഓസ്ലര് ജയറാമിന്റെ തിരിച്ചുവരവിനും വഴിയൊരുക്കി. ഒരു ജയറാം ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷനാണ് ഇത്.
സൂപ്പർസ്റ്റാർ രജനികാന്തിന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രം 'ജയിലർ'-ൽ മുത്തശ്ശന്റെ…
ബ്ലോക്ക്ബസ്റ്റർ ചിത്രം 'ജയിലർ 2'വിൽ മലയാളത്തിൽ നിന്ന്…
കോടികൾ മുടക്കി നിർമ്മിച്ച് തിയേറ്ററുകളിൽ വൻ പരാജയമായി…
പണം ഇന്‍വെസ്റ്റ് ചെയ്യാന്‍ പേടിയാണെന്നും സേവ് ചെയ്യാനാണ്…
പുതിയ അഭിമുഖത്തില്‍ തന്റെ ജീവിതത്തെക്കുറിച്ച് നടി മേഘ്ന…
ഭാര്യ സരിതയോടുള്ള തന്റെ വിശ്വസ്തതയെ കുറിച്ച് നടന്…