Director Faasil
മലയാളത്തിലെ എവര്‍ഗ്രീന്‍ ക്ലാസിക്കുകളില്‍ ഒന്നാണ് മണിച്ചിത്രത്താഴ്. മധു മുട്ടത്തിന്റെ തിരക്കഥയില്‍ ഫാസിലാണ് ചിത്രം സംവിധാനം ചെയ്തത്. ഇപ്പോള്‍ ഇതാ ഏറെ ആരാധകരുള്ള ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. ഫാസില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി മധു മുട്ടം തിരക്കഥ എഴുതി കൊണ്ടിരിക്കുകയാണ്. 75-ാം വയസ്സില്‍ പുതിയ സിനിമ സംവിധാനം ചെയ്യുന്നതിന്റെ ത്രില്ലിലാണ് ഫാസില്‍ ഇപ്പോള്‍.
ഫഹദ് ഫാസിലിനെയാണ് ചിത്രത്തില്‍ നായകനായി ആലോചിക്കുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. ഫഹദിനെ നായകനാക്കണമെന്ന് ഒരുപാട് ശുപാര്‍ശകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് ഫാസിലിന്റെ വാക്കുകള്‍.
ഹേമന്ത് മേനോന്‍, ശിവദ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 2011 ല്‍ പുറത്തിറങ്ങിയ ലിവിങ് ടുഗദര്‍ ആണ് ഫാസിന്റെ അവസാന ചിത്രം. എന്നെന്നും കണ്ണേട്ടന്റെ, മണിച്ചിത്രത്താഴ്, ഹരികൃഷ്ണന്‍സ് തുടങ്ങിയ ഫാസില്‍ ചിത്രങ്ങളുടെ സഹരചയിതാവാണ് മധു മുട്ടം.
കിടിലന്‍ ലുക്കില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള് പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്…
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…