ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍ രോഗത്തെ തുടര്‍ന്ന് താരം ഒരു മാസത്തോളം ആശുപത്രിയിലായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്നു ബാല. ഒടുവില്‍ കരള്‍ മാറ്റ ശസ്ത്രക്രിയ നടത്തി.
അസുഖ ബാധിതനായതുമുതല്‍ ബാലയ്‌ക്കൊപ്പം എല്ലാ നിമിഷവും ഭാര്യ എലിസബത്തും ഉണ്ടായിരുന്നു. ബാലയുടെ എല്ലാ കാര്യങ്ങളും ആരാധകരെ അറിയിച്ചതും എലിസബത്തായിരുന്നു.
ഇപ്പോള്‍ തന്റെ ജീവിതത്തില്‍ സംഭവിച്ച മോശം കാര്യത്തെക്കുറിച്ച് പറയുകയാണ് താരം. അച്ഛന്‍ തന്ന ഒരുപദേശം ഞാന്‍ കേട്ടില്ല. അത് ഞാന്‍ ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ തെറ്റായിരുന്നു. ഇപ്പോഴും ആ കുറ്റബോധം മനസിലുണ്ട്. അച്ഛന്‍ മാത്രമല്ല ചേട്ടനും സുഹൃത്തുക്കളും എല്ലാം പറഞ്ഞു. പക്ഷെ ആ പ്രായത്തില്‍ ആര് എന്ത് പറഞ്ഞാലും കേള്‍ക്കാന്‍ തോന്നില്ല. കാതിനുള്ളില്‍ കയറി ഇരുന്ന് ഉപദേശിച്ചാലും നമ്മളാണ് ശരിയെന്ന് കരുതും. ആ എടുത്ത് ചാട്ടത്തിന്റെ ഫലം ഞാന്‍ അനുഭവിച്ചു. അതെല്ലാം കണ്ട് വിഷമത്തിലാണ് അച്ഛന്‍ മരിച്ചത്. മൂന്ന് കൊല്ലമായി അച്ഛന്‍ പോയിട്ട്. പറഞ്ഞത് കേള്‍ക്കാമായിരുന്നുവെന്ന് പിന്നീട് തോന്നിയിട്ടുണ്ട്. എനിക്ക് ഈ ജനറേഷനിലുള്ളവരോട് പറയാനുള്ളത് അതാണ്. പൊതുവെ ആരെയും ഉപദേശിക്കുന്ന ആളല്ല ഞാന്‍. പക്ഷെ എന്റെ അനുഭവത്തില്‍ നിന്നും പറയുകയാണ് എന്നാണ് താരം പറയുന്നത്.
കിടിലന്‍ ലുക്കില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള് പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…