Categories: latest news

വേദനിപ്പിച്ചതിന് മാപ്പ്; താന്‍ മരിച്ചിട്ടില്ലെന്ന് പൂനം പാണ്ഡെ

ഏവരെയും സങ്കടിത്തിലാഴ്ത്തിയ പൂനം പാണ്ഡെയുടെ മരണ വാര്‍ത്ത അറിഞ്ഞുകൊണ്ടായിരുന്നു മിക്കവരും ഇന്നലെ തങ്ങളുടെ ദിനം ആരംഭിച്ചത്. എന്നാല്‍ തന്റെ മരണത്തില്‍ വലിയ ട്വിസ്റ്റുമായി പൂനം തന്നെ ഇപ്പോള്‍ ജീവനോടെ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.

താന്‍ മരിച്ചിട്ടില്ലെന്ന് അറിയിച്ചാണ് പൂനം പാണ്ഡെയുടെ രംഗപ്രവേശം. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് പൂനം പാണ്ഡെ തന്റെ മരണ വാര്‍ത്തകള്‍ നിഷേധിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. തന്റെ മരണ വാര്‍ത്ത സൃഷ്ടിച്ചത് സെര്‍വിക്കല്‍ ക്യാന്‍സറിനെക്കുറിച്ച് ആളുകളില്‍ ബോധവത്കരണം നടത്താന്‍ വേണ്ടിയാണെന്നാണ് പൂനം പാണ്ഡെ പറയുന്നത്.

മറ്റു ക്യാന്‍സറുകളെ അപേക്ഷിച്ച് സെര്‍വിക്കല്‍ ക്യാന്‍സര്‍ പ്രതിരോധിക്കാന്‍ സാധിക്കുന്ന ഒന്നാണെന്ന് പറയാനാണ് ഞാന്‍ വന്നിരിക്കുന്നത്. ചെയ്യേണ്ടത് ടെസ്റ്റുകള്‍ നടത്തുക, എച്ച്പിസി വാക്‌സിന്‍ എടുക്കുക എന്നത് മാത്രമാണ്. ഈ രോഗം മൂലം ഇനിയൊരു ജീവനും നഷ്ടമാകില്ലെന്ന് ഉറപ്പു വരുത്താന്‍ നമുക്കത് ചെയ്യാമെന്നും പൂനം പാണ്ഡെ പറയുന്നു. തന്റെ പേജില്‍ പങ്കുവച്ച പൂനം പാണ്ഡെയുടെ വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. തന്നോടുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ഉടനെ തന്നെ ലൈവില്‍ വരുന്നതായിരിക്കുമെന്നും പൂനം പാണ്ഡെ പറയുന്നുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

സാരിയില്‍ മനോഹരിയായി പ്രിയാമണി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

അടിപൊളി ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

4 hours ago

സാരിയില്‍ മനോഹരിയായി നിഖില വിമല്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

4 hours ago

കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി തിരുവോത്ത്.…

4 hours ago

അടിപൊളിയായി ഗോപിക

ആരാധകര്‍ക്കായി അടിപൊളി ചിത്രങ്ങള്‍ പങ്കുവെച്ച് ഗോപിക. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

കിടിലന്‍ പോസുമായി നമിത

ആരാധകര്‍ക്കായി സ്റ്റൈലിഷ് ചിത്രങ്ങളുമായി നമിത. ഇന്‍സ്റ്റഗ്രാമിലാണ് താരം…

1 day ago