Categories: latest news

രാമജ്യോതി തെളിക്കാത്തവര്‍ തന്റെ സിനിമ കാണണ്ട എന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞിട്ടില്ല !

തന്റെ പേരിലുള്ള വ്യാജ പ്രചരണത്തിനെതിരെ നടന്‍ ഉണ്ണി മുകുന്ദന്‍. ശ്രീരാമ ജ്യോതി തെളിക്കാത്തവരും ഉച്ചത്തില്‍ ജയ് ശ്രീറാം വിളിക്കാത്തവരും തന്റെ സിനിമ കാണണ്ട എന്നു പറഞ്ഞിട്ടില്ലെന്ന് താരം വ്യക്തമാക്കി. രാമജ്യോതി തെളിക്കാത്തവര്‍ തന്റെ സിനിമ കാണണ്ട എന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞതായി കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടന്നിരുന്നു. വാട്സ്ആപ്പില്‍ ഇതിന്റെ നിജസ്ഥിതി അന്വേഷിച്ചുകൊണ്ട് ഒരു സുഹൃത്ത് അയച്ച സന്ദേശവും അതിനു നല്‍കിയ മറുപടിയും ഉണ്ണി മുകുന്ദന്‍ സ്‌ക്രീന്‍ഷോട്ടായി പങ്കുവെച്ചിട്ടുണ്ട്.

ഉണ്ണി മുകുന്ദന്റെ വാക്കുകള്‍

റിലീസ് പോലും ചെയ്യാത്ത ഒരു സിനിമയെ ഡീഗ്രേഡ് ചെയ്യാന്‍ നിങ്ങള്‍ക്ക് എത്രനാള്‍ കഴിയും? ഒരു സിനിമയെ കൊല്ലാന്‍ നിങ്ങള്‍ ജനുവരി 1 മുതല്‍ ആരംഭിച്ച പരിശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഞാന്‍ ഒരിക്കലും പറയാത്ത വാക്കുകളും, ഒരിക്കലും പറയാത്ത സ്റ്റേറ്റ്മെന്റുകളുമാണ് ഒരു സിനിമയെ തകര്‍ക്കാന്‍ വേണ്ടി നിങ്ങള്‍ എന്റെ പേരില്‍ പ്രചരിക്കുന്നത്. ഇതൊക്കെ ആരു ചെയ്താലും നിങ്ങള്‍ ഉറപ്പിച്ചോളൂ ഇതുകൊണ്ടൊന്നും ഞാനും എന്റെ സിനിമയും പരാജയപ്പെടുമെന്നത് നിങ്ങള്‍ സ്വപ്നം കാണുക പോലും വേണ്ട. എനിക്ക് മെസ്സേജ് അയച്ചയാളോട് ഞാന്‍ പറഞ്ഞത് പോലെ തന്നെ ഇവിടെയും പറയുന്നു, എന്നെ ശരിക്കും അറിയുന്നവര്‍ വിവേകത്തോടെ പെരുമാറും. നിങ്ങളെയെല്ലാവരെയും തീയറ്ററില്‍ വച്ച് കാണാം. ജയ് ഗണേഷ് ഏപ്രില്‍ 11 നിങ്ങളുടെ അടുത്തുള്ള തിയേറ്ററുകളില്‍ എത്താന്‍ തയ്യാറെടുക്കുകയാണ്. UMF ആദ്യമായി തിയേറ്റര്‍ വിതരണത്തിനെത്തിക്കുന്ന ചിത്രമായിരിക്കും ജയ് ഗണേഷ്.

രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ജയ് ഗണേഷില്‍ ഉണ്ണി മുകുന്ദനൊപ്പം മഹിമ നമ്പ്യാര്‍, രഹീഷ് പേരടി, രവീന്ദ്ര വിജയ് എന്നിവരും പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു.

അനില മൂര്‍ത്തി

Recent Posts

ഗ്ലാമറസ് പോസുമായി രമ്യ നമ്പീശന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് രമ്യ നമ്പീശന്‍.…

2 hours ago

എന്റെ കഠിനാധ്വാനം കണ്ടാണ് സംവിധായകര്‍ എനിക്ക് അവസരം തന്നിരുന്നത്; ശില്‍പ്പ ഷെട്ടി

കഠിനാധ്വാനവും അര്‍പ്പണബോധവുമാണ് തനിക്ക് അവസരങ്ങള്‍ നേടി തന്നതെന്നാണ്…

2 hours ago

ട്രാഫിക് എന്റെ ഇമേജ് മാറ്റിയ സിനിമ; കുഞ്ചാക്കോ ബോബന്‍

തന്റെ ഇമേജ് മാറാന്‍ ഒരുപാട് സഹായിച്ച സിനിമകളിലൊന്നാണ്…

3 hours ago

150 കോടി വിലയുള്ള ‘വാഴ’; മമ്മൂട്ടിക്കില്ലാത്ത നേട്ടം പിള്ളേർക്ക് !

അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…

18 hours ago

കിടിലന്‍ ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

അതിമനോഹരിയായി എസ്തര്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍.…

2 days ago