Categories: latest news

വാലിബനിലേത് പോലുള്ള വസ്ത്രം ധരിക്കുമ്പോള്‍ പേടിയായിരുന്നു: സുചിത്ര

സീരിയയിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് സുചിത്ര. വാനമ്പാടി എന്ന സീരിയയിലായിരുന്നു താരം അഭിനയിച്ചത്. വില്ലത്തി റോളാണ് കൈകാര്യം ചെയ്തതെങ്കിലും ആരാധകരുടെ കയ്യടി നേടാന്‍ താരത്തിന് സാധിച്ചിരുന്നു.

ബിഗ്‌ബോസിലും താരം മത്സരിച്ചിരുന്നു. അതിലും ശക്തമായി തന്റെ സാന്നിധ്യം അറിയിക്കാന്‍ താരത്തിന് സാധിച്ചു. നിലവില്‍ മോഹന്‍ലാലിന്റെ നായികയായി മലൈക്കോട്ടൈ വാലിബനില്‍ ഞെട്ടിച്ചിരിക്കുകയാണ് സൂചിത്ര. മാതം?ഗി എന്നായിരുന്നു കഥാപാത്ര പേര്.

ഇ്‌പ്പോള്‍ അതേക്കുറിച്ച് പറയുകയാണ് താരം. വാലിബനിലേത് പോലുള്ള വസ്ത്രം ധരിക്കുമ്പോള്‍ പേടി ഉണ്ടായിരുന്നു. അമ്മ അറിഞ്ഞിരുന്നില്ല ഇങ്ങനത്തെ വേഷം ആണെന്ന്. ആദ്യം നിങ്ങള്‍ കണ്ട കോസ്റ്റ്യൂമേ ആയിരുന്നില്ല എന്റേത്. കുറച്ചൂടെ ഗ്ലാമറസ് ടൈപ്പ് ആയിരുന്നു. അതിട്ട് നോക്കിയ ശേഷം കോസ്റ്റ്യൂം ചേട്ടനോട് പറഞ്ഞു ഞാന്‍ ഇതില്‍ കണ്‍ഫര്‍ട്ടബിള്‍ അല്ലെന്ന്. എനിക്ക് ടെന്‍ഷന്‍ ആകുന്നു ഇതിടാന്‍ പറ്റത്തില്ലെന്ന് പറഞ്ഞു.

ശേഷം ടിനു ചേട്ടനോട് കാര്യം പറഞ്ഞു. ചേട്ടാ ഞാന്‍ കോസ്റ്റ്യൂമില്‍ അത്ര കണ്‍ഫര്‍ട്ടബിള്‍ അല്ല. എന്തെങ്കിലും ചെയ്തു തരാന്‍ പറ്റുമോന്ന് ചോദിച്ചു. അതിനെന്താ പ്രശ്‌നം ഇങ്ങനത്തെ വസ്ത്രം ആണെന്നൊന്നും പറഞ്ഞിട്ടില്ലായിരുന്നോന്ന് ടിനു ചേട്ടന്‍ ചോദിച്ചു. ഇല്ലെന്ന് ഞാനും. പുള്ളിക്കാരന്‍ പോയി ലിജോ സാറിന്റടുത്ത് പറഞ്ഞിട്ട് തിരിച്ചുവന്നു. ഇവിടെ ശരീരം കാണിക്കാന്‍ വേണ്ടി ആരും വസ്ത്രം ധരിക്കണ്ട. അവര്‍ക്ക് കണ്‍ഫര്‍ട്ടബിള്‍ അല്ലെങ്കില്‍ മാറ്റിക്കൊടുക്ക. അത്രയും ചെയ്ത് തന്നവര്‍ക്ക് ജസ്റ്റ് ഷോര്‍ഡര്‍ കാണിച്ചെന്ന് കരുതി ഒന്നും ചെയ്യാനില്ല. മരുഭൂമിയില്‍ നിന്നും പറഞ്ഞ് വിടില്ലെന്ന ധൈര്യത്തില്‍ പറഞ്ഞതാ. ആദ്യത്തെ കോസ്റ്റ്യൂം ആയിരുന്നേല്‍ വെറൊരു എക്‌സ്ട്രീമില്‍ നിങ്ങള്‍ക്ക് എന്നെ കാണേണ്ടി വന്നേനെ’, എന്നാണ് സുചിത്ര നായര്‍ പറഞ്ഞത്.

ജോയൽ മാത്യൂസ്

Recent Posts

എമ്പുരാനെ കടത്തിവെട്ടി ‘ബെത്‌ലഹേം കുടുംബയൂണിറ്റ്’; മോളിവുഡിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വൻ വിജയം

നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…

7 hours ago

തിരശ്ശീലയിലെ വിജയ് അല്ല, മുഖ്യമന്ത്രി വിജയ്; നിയമസഭ കുലുക്കിയ 65 മിനിറ്റ്

സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…

7 hours ago

“സൂര്യകാന്തീ, പറന്നുയരൂ…”; മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിരാജും സുപ്രിയയും

മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…

7 hours ago

ഹണിമൂണ്‍ വൈബിലാണ് ഞങ്ങള്‍; അനുമോള്‍

വിവാഹത്തിന് ശേഷം ഇപ്പോള്‍ ഒരു ദിവസം പോലും…

13 hours ago

ഒരുമിച്ചൊരു ചിത്രം ഇന്നും എന്റെ സ്വപ്നം’; മമ്മൂട്ടിയെക്കുറിച്ച് നിവിന്‍ പോളി

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…

13 hours ago