Categories: latest news

മമ്മൂട്ടി, ടൊവിനോ, ആസിഫ് അലി; ഫെബ്രുവരിയില്‍ സൂപ്പര്‍താരങ്ങള്‍ എത്തുന്നു, ചിലപ്പോള്‍ ദിലീപും !

മമ്മൂട്ടി, ടൊവിനോ തോമസ്, ആസിഫ് അലി തുടങ്ങി മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളുടെ സിനിമകളുമായി ഫെബ്രുവരി. മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗം ഫെബ്രുവരി 15 ന് തിയറ്ററുകളിലെത്തും. അഞ്ച് ഭാഷകളിലാണ് ചിത്രം എത്തുക. ഹൊറര്‍ ത്രില്ലറായ ഭ്രമയുഗത്തില്‍ നെഗറ്റീവ് വേഷത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്.

മമ്മൂട്ടി ചിത്രത്തിനു വെല്ലുവിളിയായി അഞ്ച് ദിവസം മുന്‍പ് ഇറങ്ങുന്ന ടൊവിനോ തോമസ് ചിത്രവും പ്രേക്ഷകര്‍ ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്നതാണ്. ടൊവിനോ പൊലീസ് വേഷത്തിലെത്തുന്ന അന്വേഷിപ്പിന്‍ കണ്ടെത്തും ഫെബ്രുവരി ഒന്‍പതിനാണ് റിലീസ് ചെയ്യുന്നത്. ജിനു വി എബ്രഹാമിന്റെ കഥയില്‍ ഡാര്‍വിന്‍ കുര്യാക്കോസാണ് സംവിധാനം. ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ ഴോണറിലാണ് ചിത്രം എത്തുന്നത്.

Bramayugam

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ഗിരീഷ് എ.ഡി.സംവിധാനം ചെയ്യുന്ന പ്രേമലു എന്ന ചിത്രവും ഫെബ്രുവരി ഒന്‍പതിനു തിയറ്ററുകളിലെത്തും. നസ്ലന്‍, മമിത എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബിജു മേനോനെ നായകനാക്കി റിയാസ് ഷെരീഫ് സംവിധാനം ചെയ്യുന്ന തുണ്ട് എന്ന ചിത്രം ഫെബ്രുവരി 16 നാണ് തിയറ്ററുകളിലെത്തുക. പൊലീസ് വേഷത്തിലാണ് ബിജു മേനോന്‍ അഭിനയിക്കുന്നത്. ആസിഫ് അലിയും ബിജു മേനോനും ഒന്നിക്കുന്ന തലവനും ഫെബ്രുവരിയില്‍ തിയറ്ററുകളിലെത്തുമെന്നാണ് വിവരം. ജിസ് ജോയ് ആണ് തലവന്റെ സംവിധാനം. ദിലീപ് ചിത്രം തങ്കമണിയും ഈ മാസം അവസാനം റിലീസ് ചെയ്യാന്‍ സാധ്യതയുണ്ട്.

അനില മൂര്‍ത്തി

Recent Posts

ജെന്‍-സി റീലുകള്‍ കാണുമ്പോള്‍ ഛര്‍ദ്ദിക്കാന്‍ വരുന്നു; കങ്കണ

വിദ്യാര്‍ത്ഥി സമരത്തില്‍ പങ്കെടുക്കുകയും റീലുകള്‍ ചെയ്യുകയും ചെയ്ത…

5 hours ago

അന്‍സിയുടെ പരാതി; ലക്ഷ്മിപ്രിയക്കെതിരെ കേസ് എടുക്കാവുന്ന കുറ്റമില്ലെന്ന് മജിസ്ട്രേറ്റ് കോടതി

കൊച്ചി: സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന നടി അന്‍സിബയുടെ…

5 hours ago

ചെയ്തത് തെറ്റ്, മാപ്പ്; എല്ലാ പാര്‍ട്ടിയും ഇഷ്ടം: പേളി

ഡല്‍ഹിയിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ചുള്ള വിവാദ പ്രതികരണത്തില്‍ വിശദീകരണവുമായി…

5 hours ago

അതിസുന്ദരിയായി അന്ന ബെന്‍

മലയാള സിനിമയിലെ യുവതാരനിരയില്‍ ശ്രദ്ധേയ സ്ഥാനമുള്ള നടിയാണ്…

5 hours ago

ഗ്ലാമറസ് പോസുമായി രജിഷ വിജയന്‍

മലയാള സിനിമയില്‍ ചുരുങ്ങിയ കാലംകൊണ്ട് ശ്രദ്ധേയമായ സ്ഥാനം…

5 hours ago

സ്റ്റൈലിഷ് പോസുമായി രമ്യ നമ്പീശന്‍

മലയാള സിനിമയില്‍ അഭിനേത്രിയായും പിന്നണി ഗായികയായും തന്റേതായ…

5 hours ago