Categories: Gossips

ഭ്രമയുഗം കാണാന്‍ തിയറ്ററില്‍ പോകുന്നവരുടെ ശ്രദ്ധയ്ക്ക്; ഇക്കാര്യം അറിഞ്ഞിരിക്കുക

ഇന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഭ്രമയുഗം. അഞ്ച് ഭാഷകളിലായി ചിത്രം തിയറ്ററുകളിലെത്തും. ഫെബ്രുവരി 15 നാണ് റിലീസ്. സിനിമയുടെ സെന്‍സറിങ് ഇന്നലെ പൂര്‍ത്തിയായി. സെന്‍സറിങ്ങിനു ശേഷം ചിത്രത്തെ കുറിച്ച് ചില പ്രധാനപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. UA സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിനു ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂറും 20 മിനിറ്റുമാണ് ഭ്രമയുഗത്തിന്റെ ദൈര്‍ഘ്യം. ബ്ലാക്ക് ആന്‍ഡ് വൈറ്റിലായിരിക്കും ചിത്രം എത്തുകയെന്നും റിപ്പോര്‍ട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തില്‍ നടക്കുന്ന ഒരു സംഭവത്തെ ഹൊറര്‍ ത്രില്ലര്‍ ഴോണറില്‍ അവതരിപ്പിച്ചിരിക്കുകയാണ് ഭ്രമയുഗത്തില്‍.

Mammootty (Bramayugam)

തന്ത്രവും മായയും ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരുന്ന പ്രാചീന കേരളത്തിലാണ് കഥ നടക്കുന്നത്. പാണ സമുദായത്തില്‍ നിന്നുള്ള തേവന്‍ എന്ന നാടോടി പാട്ടുകാരന്‍ ദുരൂഹത നിറഞ്ഞ ഒരു മനയ്ക്കലേക്ക് അവിചാരിതമായി എത്തിപ്പെടുന്നു. അടിമ വില്‍പ്പന നടക്കുന്ന ഒരു ചന്തയില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെയാണ് തേവന്‍ ഈ മനയ്ക്കലില്‍ എത്തുന്നത്. പിന്നീട് നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം.

ഭൂതകാലത്തിനു ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഭ്രമയുഗത്തിന്റെ സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് ഫ്രാന്‍സീസ് ഇട്ടിക്കോര എന്ന ജനപ്രിയ നോവലിലൂടെ ശ്രദ്ധേയനായ ടി.ഡി.രാമകൃഷ്ണനാണ്. ക്രിസ്റ്റോ സേവ്യറാണ് സംഗീതം. മമ്മൂട്ടിക്ക് പുറമേ അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിക്കുന്നു.

അനില മൂര്‍ത്തി

Recent Posts

അതിമനോഹരിയായി നമിത പ്രമോദ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

1 day ago

അടിപൊളിയായി ശാലിന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിന്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അനുപമ പരമേശ്വരന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്‍.…

1 day ago

അടിപൊളി ചിത്രങ്ങളുമായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

ഗ്ലാമറസ് ചിത്രങ്ങളുമായി അപര്‍ണ തോമസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…

2 days ago

സാരിയില്‍ സുന്ദരിയായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

2 days ago