Categories: latest news

ശ്രീരാമ ജ്യോതി തെളിയിക്കാത്തവരും ഉച്ചത്തില്‍ ശ്രീറാം വിളിക്കാത്തവരും എന്റെ സിനിമ കാണണ്ട! ഉണ്ണി മുകുന്ദന്‍

ചുരുങ്ങിയകാലം കൊണ്ട് സിനിമയില്‍ നല്ല വേഷങ്ങള്‍ ചെയ്യാന്‍ സാധിച്ച താരമാണ് ഉണ്ണി മുകുന്ദന്‍. 2002ലെ മലയാളം സിനിമയായ നന്ദനത്തിന്റെ തമിഴ് റീമേക്കായ സീദന്‍ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദന്റെ സിനിമാ പ്രവേശനം. 2011ല്‍ റിലീസായ ബോംബേ മാര്‍ച്ച് 12 എന്ന സിനിമയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് നിരവധി അവാര്‍ഡുകള്‍ ലഭിച്ചു.

തുടര്‍ന്ന് ബാങ്കോക്ക് സമ്മര്‍, തത്സമയം ഒരു പെണ്‍കുട്ടി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച ഉണ്ണി മുകുന്ദന്‍ 2012ല്‍ റിലീസായ മല്ലൂസിംഗ് എന്ന സിനിമയില്‍ നായകനായി. മല്ലൂസിംഗിന്റെ വലിയ വിജയം ഒരു പിടി സിനിമകളില്‍ നായക വേഷം ചെയ്യാന്‍ ഉണ്ണി മുകുന്ദന് അവസരമൊരുക്കി.

ഇപ്പോഴിതാ താന്‍ പറയാത്ത കാര്യം പ്രചരിപ്പിച്ച് തന്റെ റിലീസാകാനിരിക്കുന്ന ചിത്രത്തെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്ന് പറയുകയാണ് ഉണ്ണി മുകുന്ദന്‍. ഉണ്ണി മുകുന്ദന്‍ പറഞ്ഞതെന്ന പേരില്‍ പ്രചരിപ്പിക്കുന്ന കാര്‍ഡുമായി ബന്ധപ്പെട്ട വാട്ട്‌സ്ആപ്പ് ചാറ്റ് ഷെയര്‍ ചെയ്താണ് നടന്‍ ഈ കാര്യം സോഷ്യല്‍ മീഡിയയില്‍ വിശദീകരിക്കുന്നത്. ശ്രീരാമ ജ്യോതി തെളിയിക്കാത്തവരും, ഉച്ചത്തില്‍ ശ്രീറാം വിളിക്കാത്തവരും എന്റെ സിനിമ കാണണ്ട.!’ എന്ന രീതിയില്‍ ഉണ്ണി മുകുന്ദന്‍ പറഞ്ഞു എന്ന കാര്‍ഡ് ഷെയര്‍ ചെയ്ത് ഒരു വ്യക്തി ഇതുപോലെ ചിലത് വൈറലാകുന്നുണ്ടെന്നാണ് താരം പറഞ്ഞത്.

ജോയൽ മാത്യൂസ്

Recent Posts

പ്രണവ് – കല്യാണി വിവാഹം; മറുപടിയുമായി ലിസി

നടന്‍ പ്രണവ് മോഹന്‍ലാലും നടി കല്യാണി പ്രിയദര്‍ശനും…

2 hours ago

വിഷു ആഘോഷത്തിന് പിന്നാലെ നവ്യക്കെതിരെ വിമര്‍ശനം

മലയാളികളുടെ പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് നവ്യ നായര്‍.…

2 hours ago

നാടന്‍ ലുക്കുമായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

അതിസുന്ദരിയായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

ഗംഭീര ചിത്രങ്ങളുമായി നിഖില വിമല്‍

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

2 hours ago