Categories: Gossips

പൃഥ്വിരാജ് ഇനി പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ ! ആടുജീവിതത്തിനായി കാത്തിരിപ്പ്

ഇന്ത്യന്‍ സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ദി ഗോട്ട് ലൈഫ് (ആടുജീവിതം). ബെന്യാമിന്റെ ആടുജീവിതം എന്ന പ്രശസ്തമായ കഥയെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ദി ഗോട്ട് ലൈഫില്‍ പൃഥ്വിരാജ് സുകുമാരനാണ് നായകന്‍. ബ്ലെസിയുടെ തന്നെയാണ് തിരക്കഥ. നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മരുഭൂമിയില്‍ ഒറ്റപ്പെട്ട നജീബ് എന്ന കഥാപാത്രം അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ പ്രതിസന്ധികളാണ് ചിത്രത്തിന്റെ പ്രമേയം.

Prithviraj

ആടുജീവിതത്തിനായി മലയാളികള്‍ മാത്രമല്ല ഇന്ത്യന്‍ സിനിമ ലോകം തന്നെ കാത്തിരിക്കുകയാണ്. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് ആപ്ലിക്കേഷനായ ബുക്ക് മൈ ഷോയില്‍ സിനിമാപ്രേമികള്‍ ഏറ്റവുമധികം കാത്തിരിക്കുന്ന 10 സിനിമകളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ്. ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ 2 ദി റൂള്‍ ആണ്. 158.3 K ആളുകളാണ് സിനിമയില്‍ ഇന്ററസ്റ്റ് പ്രകടിപ്പിച്ചിരിക്കുന്നത്. 117.5 K യുമായി മലയാളം ചിത്രം ആടുജീവിതമാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. പ്രശാന്ത് നീല്‍ ചിത്രം സലാറിനു ശേഷം പൃഥ്വിരാജ് പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ സാധ്യതയുള്ള ചിത്രമാണ് ആടുജീവിതം.

പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. ഓസ്‌കര്‍ അവാര്‍ഡ് ജേതാക്കളായ എ.ആര്‍.റഹ്‌മാന്‍ സംഗീതവും റസൂല്‍ പൂക്കുട്ടി ശബ്ദ മിശ്രണവും നിര്‍വഹിക്കുന്നു. അമല പോളാണ് നായിക. ഏപ്രിലില്‍ ചിത്രം തിയറ്ററുകളിലെത്തും.

അനില മൂര്‍ത്തി

Recent Posts

എന്തിന് ഞാന്‍ വിജയ്യെ ഡേറ്റ് ചെയ്യണം? രഞ്ജിനി ചോദിക്കുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…

5 hours ago

ശോഭിതയുമായുള്ള പ്രണയം ആരംഭിച്ചത് ഇന്‍സ്റ്റഗ്രാമിലൂടെ: നാഗചൈതന്യ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള…

5 hours ago

ഷോപ്പിംഗിനായി പണം കളയാറില്ല; നവ്യ നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…

5 hours ago

അതിമനോഹരിയായി പ്രിയ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

9 hours ago

സാരിയില്‍ ഗംഭീര ലുക്കുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

9 hours ago

ഗ്ലാമറസ് നോട്ടവുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

10 hours ago