Mohanlal and Lijo Jose Pellissery
ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബനെതിരെ ആസൂത്രിതമായ റിവ്യു ബോംബിങ് നടക്കുന്നുണ്ടെന്ന് നിര്‍മാതാവ് ഷിബു ബേബി ജോണ്‍. അഭിപ്രായം പറയാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എനിക്ക് സിനിമ ഇഷ്ടപ്പെട്ടില്ല എന്നു പറയുന്നതും ആ കലാസൃഷ്ടിയെ കൊല്ലാന്‍ ശ്രമിക്കുന്നതും രണ്ടാണെന്ന് ഷിബു പറഞ്ഞു. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി മാനസികമായി തകര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പ്രതികരിച്ചു.
‘ ലിജോ തന്റെ ദോശക്കല്ലില്‍ നല്ല ദോശ ഉണ്ടാക്കിയിരിക്കുന്നു. ദോശക്കല്ലില്‍ നിന്ന് ഇഡ്ഡലി പ്രതീക്ഷിക്കരുത്. ഡീഗ്രേഡിങ്ങിനു പിന്നില്‍ രാഷ്ട്രീയ താല്‍പര്യങ്ങളും മറ്റു പല താല്‍പര്യങ്ങളും ഉണ്ടാകും. ലിജോയുമായി കഴിഞ്ഞ ഒന്നര വര്‍ഷത്തെ ബന്ധമാണ്. സിനിമ ആരംഭിച്ച ദിവസം മുതല്‍ റിലീസിനു തൊട്ടു മുന്‍പ് വരെ അദ്ദേഹം അനുഭവിച്ച ടെന്‍ഷന്‍ ഞാന്‍ കണ്ടിട്ടുണ്ട്. താന്‍ ചെയ്ത സിനിമ പെട്ടന്ന് എല്ലാവരും കൂടി വലിച്ചു കീറുമ്പോള്‍ അദ്ദേഹത്തെ അത് മാനസികമായി തകര്‍ക്കും,’ ഷിബു പറഞ്ഞു.
മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ വളരെ അടുത്ത സൗഹൃദമാണ്. 40 വര്‍ഷമായി എനിക്ക് ലാലിനെ അറിയാം. മമ്മൂക്കയെ കുറിച്ച് എന്നോടോ എന്റെ സാന്നിധ്യത്തിലോ ലാല്‍ ഒരു മോശം അഭിപ്രായം ഇതുവരെ പറഞ്ഞിട്ടില്ല. ഇവരുടെ പേരില്‍ വഴക്കിടുന്ന ആരാധകര്‍ ശരിക്കും ഒന്നുമല്ലാതാകുകയാണ്. മമ്മൂക്കയുടെ എല്ലാ പരീക്ഷണങ്ങളും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവര്‍ സ്വീകരിക്കുന്നുണ്ട്. പക്ഷേ ലാല്‍ ഒരു പ്രത്യേക രീതിയില്‍ പരിമിതപ്പെടണം എന്ന് ആരാധകര്‍ ശഠിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല – ഷിബു ബേബി ജോണ്‍ കൂട്ടിച്ചേര്‍ത്തു.
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നയന്താര. തെന്നന്ത്യയിലെ…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മമിത.സൂപ്പര് ശരണ്യ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തമന്ന ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…