Beeshma Parvam - Mammootty
ഭീഷ്മ പര്‍വ്വത്തിനു ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്നു. സിനിമയുടെ ഷൂട്ടിങ് ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കും. ഡിസംബറില്‍ ചിത്രീകരണം ആരംഭിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അതേസമയം ഇരുവരും ഒന്നിക്കുന്നത് ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലിന് വേണ്ടിയല്ല. മറ്റൊരു ബിഗ് ബജറ്റ് ചിത്രത്തിനു വേണ്ടിയാണ് ഇത്തവണ മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്നത്. അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അമല്‍ നീരദ് തന്നെയായിരിക്കും ചിത്രം നിര്‍മിക്കുക.
വൈശാഖ് ചിത്രം ടര്‍ബോയിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്. ടര്‍ബോയുടെ ചിത്രീകരണം ഫെബ്രുവരി പകുതിയോടെ അവസാനിക്കും. അതിനുശേഷം താരം ഒരു മാസത്തെ ഇടവേളയെടുക്കും. രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്യുന്ന കുടുംബ ചിത്രത്തിലും മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിലുമായിരിക്കും മമ്മൂട്ടി അതിനുശേഷം അഭിനയിക്കുക. ആവാസ വ്യൂഹം, പുരുഷപ്രേതം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കൃഷാന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും മമ്മൂട്ടി ഈ വര്‍ഷം അഭിനയിച്ചേക്കും.
ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാല്‍ ചെയ്യാന്‍ അമല്‍ നീരദ് നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഈ പ്രൊജക്ട് നടന്നില്ല. വിദേശത്ത് അടക്കം ഷൂട്ടിങ് ആവശ്യമായതിനാല്‍ ബിലാലിനു പകരം ഭീഷ്മ പര്‍വ്വം ചെയ്യുകയായിരുന്നു. ഭീഷ്മ പര്‍വ്വത്തിനു ശേഷം ബിലാല്‍ ചെയ്യാന്‍ തീരുമാനിച്ചിരുന്നെങ്കിലും തിരക്കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തിയതോടെ ഈ പ്രൊജക്ട് അനിശ്ചിതത്വത്തില്‍ ആയി.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
പ്രശസ്ത ചലച്ചിത്ര നടിയും മോഡലുമാണ് കനി കുസൃതി.…
മലയാളികള്‍ക്ക് ഉള്‍പ്പടെ ഏറെ പ്രിയങ്കരിയായ നടിയാണ് ജ്യോതിക.…
തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള നടിയാണ് നിത്യാ മേനോന്‍. അഭിനയിച്ച…