Categories: latest news

ലാലേട്ടന്റെ ഊഴം കഴിഞ്ഞു, ഇനി മമ്മൂക്കയുടെ വരവ്; ഭ്രമയുഗം ഫെബ്രുവരി 15 ന് റിലീസ് ചെയ്യും

മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗം ഫെബ്രുവരിയില്‍ തിയറ്ററുകളില്‍. ഫെബ്രുവരി 15 നാണ് ചിത്രം വേള്‍ഡ് വൈഡായി റിലീസ് ചെയ്യുക. ആന്റോ ജോസഫിന്റെ ആന്‍ മീഡിയ കമ്പനി വഴിയാണ് കേരളത്തിലെ റിലീസ്. തിയറ്റര്‍ ചാര്‍ട്ടിങ് ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. റിലീസുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണം ഉടനുണ്ടാകും.

ഭ്രമയുഗത്തിന്റെ ഇതുവരെ ഇറങ്ങിയ പോസ്റ്ററുകളും ടീസറും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ തന്നെയായിരുന്നു. 2024 ലും ഒരു മലയാള സിനിമ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഇറങ്ങുന്നു എന്നത് പാന്‍ ഇന്ത്യന്‍ തലത്തില്‍ ഇപ്പോള്‍ തന്നെ ചര്‍ച്ചയായി കഴിഞ്ഞു.

Bramayugam

ഹൊറര്‍ ത്രില്ലറായ ഭ്രമയുഗത്തില്‍ മമ്മൂട്ടിയെ കൂടാതെ അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമാല്‍ഡ ലിസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മമ്മൂട്ടി വില്ലന്‍ വേഷത്തിലാണ് അഭിനയിക്കുന്നത്. ദുര്‍മന്ത്രവാദിയായാണ് മമ്മൂട്ടി അഭിനയിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ടി.ഡി.രാമകൃഷ്ണനാണ് ചിത്രത്തിനായി സംഭാഷണം ഒരുക്കിയിരിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

ബോള്‍ഡ് പോസുമായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്‍.…

3 hours ago

അതിസുന്ദരിയായി അനുസിത്താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുസിത്താര. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

സാരിയില്‍ ഗ്ലാമറസ് പോസുമായി പ്രിയാമണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

കിടിലന്‍ ചിത്രങ്ങളുമായി പൂര്‍ണിമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്..…

4 hours ago

അതിസുന്ദരിയായി മാളവിക നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക നായര്‍.…

4 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി നയന്‍താര ചക്രവര്‍ത്തി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര ചക്രവര്‍ത്തി.…

4 hours ago