Categories: Gossips

മലൈക്കോട്ടൈ വാലിബന്‍ ആദ്യദിനം നേടാന്‍ സാധ്യതയുള്ള റെക്കോര്‍ഡുകള്‍ ഏതെല്ലാം?

മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബന്‍ നാളെ മുതല്‍ തിയറ്ററുകളില്‍. വേള്‍ഡ് വൈഡായാണ് ചിത്രം റിലീസ് ചെയ്യുന്നത്. രാവിലെ 6.30 മുതല്‍ മിക്കയിടത്തും ഫാന്‍സ് ഷോ ആരംഭിക്കും. രാവിലെ ഒന്‍പതോടെ വാലിബന്റെ ആദ്യ പ്രതികരണങ്ങള്‍ വന്നുതുടങ്ങും.

റിലീസ് ദിനം തന്നെ മലയാളത്തിലെ പല റെക്കോര്‍ഡുകളും വാലിബന്‍ സ്വന്തമാക്കും. പ്രീ-സെയിലില്‍ മൂന്ന് കോടിക്ക് അടുത്ത് സ്വന്തമാക്കാന്‍ വാലിബന് സാധിക്കുമെന്നാണ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന പ്രീ-സെയില്‍ വാലിബന്റെ പേരിലാകും. ആദ്യദിനം ഇന്ത്യന്‍ ബോക്സ്ഓഫീസില്‍ നിന്ന് ആറ് കോടിയെങ്കിലും വാലിബന്‍ കളക്ട് ചെയ്യും. ഒരു മലയാള സിനിമയുടെ ഏറ്റവും ഉയര്‍ന്ന ആദ്യദിന കളക്ഷന്‍ ആയിരിക്കും ഇത്.

Malaikottai Valiban

മോഹന്‍ലാല്‍, ഹരീഷ് പേരടി, സോനാലി കുല്‍ക്കര്‍ണി, മനോജ് മോസസ്, മണികണ്ഠന്‍ ആചാരി തുടങ്ങിയവരാണ് വാലിബനില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. പി.എസ്.റഫീഖും ലിജോ ജോസ് പെല്ലിശ്ശേരിയും ചേര്‍ന്നാണ് തിരക്കഥ. ജോണ്‍ ആന്റ് മേരി ക്രിയേറ്റിവ്, സെഞ്ചുറി ഫിലിംസ്, മാക്സ് ലാബ് സിനിമാസ്, യൂഡ്ലി ഫിലിംസ്, ആമേന്‍ മൂവി മൊണാസ്ട്രി എന്നിവരുടെ ബാനറിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സംഗീതം പ്രശാന്ത് പിള്ള, ക്യാമറ മധു നീലകണ്ഠന്‍.

അനില മൂര്‍ത്തി

Recent Posts

കാണാന്‍ ഭംഗിയില്ലെന്ന് പറഞ്ഞ് അവസരങ്ങള്‍ നഷ്ടമായി: അമൃത നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…

9 hours ago

ദീപികയുടെ വാക്ക് കേട്ട് ധോണി മുടി മുറിച്ചിരുന്നു; പുതിയ റിപ്പോര്‍ട്ട്

ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…

9 hours ago

സിനിമയ്ക്ക് പിന്നാലെ പോകാമെന്ന് തീരുമാനിച്ചപ്പോള്‍ പിന്തുണച്ചത് എലിസബത്ത്: ബേസില്‍

സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…

9 hours ago

അപകടത്തിന് ശേഷം മേക്കപ്പ് ചെയ്യുമ്പോള്‍ മുഖത്തൊക്കെ വേദന ഉണ്ടായിരുന്നു: മഞ്ജു പത്രോസ്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…

9 hours ago

സാരി ധരിച്ചാല്‍ തള്ളച്ചി എന്ന് വിളിക്കും: സാനിയ അയ്യപ്പന്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…

9 hours ago

സാരിയില്‍ അടിപൊളിയായി നമിത

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

11 hours ago