മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ പാട്ടുകാരിയാണ് അഭയ ഹിരണ്‍മയി. സോഷ്യല്‍ മീഡിയയിലും അഭയ സജീവമാണ്. തന്റെ വ്യക്തി വിശേഷങ്ങള്‍ അടക്കം അഭയ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. അതേസമയം അഭയയ്‌ക്കെതിരെ കഴിഞ്ഞ കുറേ നാളുകളായി കടുത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്. സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള ബന്ധം പിരിഞ്ഞതിനു ശേഷമാണ് അഭയയെ സദാചാരവാദികള്‍ വേട്ടയാടാന്‍ തുടങ്ങിയത്.
ഒന്നിച്ചു ജീവിക്കാന്‍ തുടങ്ങുമ്പോള്‍ തനിക്ക് 21 വയസും ഗോപിക്ക് 30 വയസും ആയിരുന്നെന്ന് അഭയ പറയുന്നു. പ്രായം കൂടുന്നതിനു അനുസരിച്ച് നിലപാടുകളിലും കാഴ്ചപ്പാടുകളിലും മാറ്റം വരും. അത്തരം മാറ്റങ്ങള്‍ കാരണം ഒന്നിച്ചു ജീവിക്കാന്‍ പറ്റാതെ വരുമ്പോള്‍ ആ ബന്ധം അവസാനിപ്പിക്കുക. അത്തരത്തില്‍ ഗോപിയുമായി പിരിയാന്‍ തനിക്ക് വ്യക്തിപരമായ കാരണങ്ങള്‍ ഉണ്ടെന്ന് അഭയ പറഞ്ഞു. തന്റെ പ്രൊഫൈലില്‍ വരുന്ന കമന്റുകളെല്ലാം സമയമുള്ളപ്പോള്‍ ഒരു തമാശയ്ക്ക് വേണ്ടി വായിക്കാറുണ്ടെന്നും അഭയ കൂട്ടിച്ചേര്‍ത്തു.
അഭയയും ഗോപി സുന്ദറും ലിവിങ് ടുഗെദര്‍ റിലേഷന്‍ഷിപ്പില്‍ ആയിരുന്നു. പിന്നീട് ഇരുവരും പിരിഞ്ഞു. അഭയയുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷമാണ് ഗോപി സുന്ദറും അമൃത സുരേഷും അടുപ്പത്തിലായത്.
സാരിയില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…
സാരിയില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി സ്റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്..…