Categories: latest news

ഉള്ളില്‍ എന്തോ ഇളകി മറിഞ്ഞു; തന്നിലെ ഹിന്ദു ഉണര്‍ന്നെന്ന് രേവതി, പിന്തുണച്ച് നിത്യ മേനന്‍

അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയില്‍ പ്രതികരണവുമായി നടി രേവതി. ‘ജയ് ശ്രീറാം’ എന്നു ഉറക്കെ വിളിച്ചുപറയേണ്ട സമയമാണിതെന്ന് രേവതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങിലൂടെ താനൊരു വിശ്വാസിയാണെന്ന് അടിവരയിടുന്ന മനോവികാരമാണ് ഉണ്ടാകുന്നതെന്നും താരം പറഞ്ഞു.

‘ ജയ് ശ്രീറാം…ഒരിക്കലും മറക്കാനാവാത്ത ദിവസമായിരുന്നു ഇന്നലെ ! രാം ലല്ലയുടെ വശീകരിക്കുന്ന മുഖം കാണുമ്പോള്‍ എന്റെയുള്ളില്‍ ഇത്തരമൊരു വികാരം ഉണ്ടാകുമെന്ന് ഞാന്‍ കരുതിയതേയില്ല. എന്റെയുള്ളില്‍ എന്തോ ഇളകി മറിയുകയായിരുന്നു, വല്ലാത്തൊരു സന്തോഷവും തോന്നി. ഹിന്ദുവായി ജനിച്ചതിനാല്‍ നാം നമ്മുടെ വിശ്വാസങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം മറ്റുള്ളവരുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്താതിരിക്കാന്‍ ശ്രമിക്കുന്നുമുണ്ട്,’

‘മതേതര ഇന്ത്യയായ നമ്മുടെ രാജ്യത്ത് നമ്മുടെ മതവിശ്വാസങ്ങളെ വ്യക്തിപരമായി സൂക്ഷിക്കാന്‍ കഴിയുന്നു എന്നതില്‍ അത്ഭുതമില്ല. എല്ലാവര്‍ക്കും അത് അങ്ങനെ തന്നെയായിരിക്കണം. ശ്രീരാമന്റെ വീട്ടിലേക്കുള്ള തിരിച്ചുവരവ് ഒരുപാട് ആളുകളുടെ ചിന്തകളെ മാറ്റി മറിച്ചു. ആദ്യമായി ഞങ്ങള്‍ അത് ഉറക്കെ പറയുന്നു ‘വിശ്വാസികളാണ്’ ! ജയ് ശ്രീറാം,’ രേവതി ഇന്‍സ്റ്റയില്‍ കുറിച്ചു.

നടി നിത്യ മേനനും രേവതിയുടെ പോസ്റ്റിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

12 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

12 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

12 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

12 hours ago