Categories: latest news

വാലിബന്‍ കാണരുതെന്ന് ആഹ്വാനം; മോഹന്‍ലാലിനെതിരായ സൈബര്‍ ആക്രമണത്തിനു കാരണം ഇതാണ്

അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കാതിരുന്നതിനു നടന്‍ മോഹന്‍ലാലിനെതിരെ സൈബര്‍ ആക്രമണം. മലയാളത്തില്‍ നിന്ന് മോഹന്‍ലാലിന് പ്രാണപ്രതിഷ്ഠ ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നു. എന്നാല്‍ താരം അയോധ്യയിലേക്ക് പോയില്ല. ഇക്കാരണത്താലാണ് ലാലിനെതിരെ ആര്‍എസ്എസ്, ബിജെപി അനുകൂല പ്രൊഫൈലുകള്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്.

മോഹന്‍ലാലിന്റെ വരാനിരിക്കുന്ന ചിത്രം മലൈക്കോട്ടൈ വാലിബന്‍ ബഹിഷ്‌കരിക്കണമെന്നാണ് മിക്ക ബിജെപി, ആര്‍എസ്എസ് അനുകൂലികളും പറയുന്നത്. കേരളത്തിലെ ഇടതുപക്ഷത്തെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണ് മോഹന്‍ലാല്‍ അയോധ്യയിലേക്ക് പോകാതിരുന്നതെന്നും വിമര്‍ശനങ്ങളുണ്ട്. ഹിന്ദുക്കള്‍ മോഹന്‍ലാല്‍ സിനിമകള്‍ ഇനി കാണരുതെന്നും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

Malaikottai Vaaliban

മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബന്‍ ജനുവരി 25 വ്യാഴാഴ്ച റിലീസ് ചെയ്യുകയാണ്. ഈ സിനിമയുടെ പ്രൊമോഷന്റെ തിരക്കിലാണ് ലാല്‍ ഇപ്പോള്‍. ഇക്കാരണത്താലാണ് പ്രാണപ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കാന്‍ മോഹന്‍ലാല്‍ അയോധ്യയിലേക്ക് പോകാതിരുന്നതെന്നാണ് റിപ്പോര്‍ട്ട്.

അനില മൂര്‍ത്തി

Recent Posts

പ്രസവിച്ചിട്ട അമ്മയെപ്പോലെ കുഞ്ഞിനൊപ്പം കിടക്കുന്നത് അമ്മു; ദിയ പറയുന്നു

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

8 hours ago

വിവാഹമോചന ഗോസിപ്പുകള്‍ക്ക് മറുപടിയുമായി നയന്‍താര

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നയന്‍താര. തെന്നന്ത്യയിലെ…

8 hours ago

കോളേജ് സൗഹൃദത്തില്‍ സംഭവിച്ചതെന്ത്; ഹന്‍സിക പറയുന്നു

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരമാണ് ഹന്‍സിക.…

8 hours ago

ഭാര്യയ്‌ക്കൊപ്പം നാഗചൈന്യ സഞ്ചരിക്കുന്നത് സാമന്ത നല്‍കിയ കാറില്‍

തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…

8 hours ago

സാരിയില്‍ മനോഹരിയായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

8 hours ago

സ്‌റ്റൈലിഷ് ലുക്കുമായി അഭയ ഹിരണ്‍മയി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഭയ ഹിരണ്‍മയി.…

16 hours ago