Categories: latest news

ലിവിങ് ടുഗെതര്‍ അത്ര നല്ലതല്ല, ജോലിക്ക് ആളെയെടുക്കുന്ന പരിപാടിയല്ലല്ലോ പ്രേമം: ഷൈന്‍ ടോം ചാക്കോ

ചുരുങ്ങിയ കാലം കൊണ്ട് ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ നടനാണ് ഷൈന്‍ ടോം ചാക്കോ. നല്ല അഭിനയം കൊണ്ടും വിവാദങ്ങള്‍കൊണ്ടും എന്നും ഷൈന്‍ വാര്‍ത്തകളില്‍ നിറയാറുമുണ്ട്.

ഏകദേശം 9 വര്‍ഷത്തോളം സംവിധായകന്‍ കമലിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച ശേഷം , ഗദ്ദാമ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നു. ഈ അടുത്ത കാലം , ചാപ്‌റ്റേഴ്‌സ് , അന്നയും റസൂലും , മസാല റിപ്പബ്ലിക് എന്നിവയുള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ സഹകഥാപാത്രങ്ങളെ അവതരിപ്പിച്ച അദ്ദേഹം, ബിനു എസ് കാലടിയുടെ ഫാന്റസികോമഡി ചിത്രമായ ഇതിഹാസയില്‍ (2014) തന്റെ ആദ്യ നായക കഥാപാത്രത്തെ അവതരിപ്പിച്ചു.

ഇപ്പോള്‍ റിലേഷന്‍ ഷിപ്പിനെക്കുറിച്ചും ലിവിങ് റ്റുഗതറിനെക്കുറിച്ചും ഒക്കെ സംസാരിക്കുകയാണ് താരം. ലിവിങ് ടുഗെതര്‍ അത്ര നല്ലതല്ല എന്നാണ് താരം തന്റെ പുതിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നത്. വണം എന്ന് വച്ചിട്ട് അല്ലല്ലോ ആരും ഒരു റിലേഷന്‍ഷിപ്പില്‍ ആവുന്നത്. അതിനെ പെട്ടുപോകുക എന്നൊന്നും പറയാന്‍ പറ്റില്ല. പ്രണയത്തില്‍ ആവുന്നത് പെട്ടുപോകല്‍ ആണെങ്കില്‍ അങ്ങിനെ തന്നെയാണ്. ഇപ്പൊ അവള് പെട്ടുപോയതാണെന്നും വേണമെങ്കില്‍ പറയാമല്ലോ. ഒരു റിലേഷന്‍ഷിപ്പ് മനോഹരമായി എങ്ങിനെ കൊണ്ടുപോകാം എന്ന ചോദ്യമേ തെറ്റാണ്. അങ്ങിനെ മനോഹരമായി കൊണ്ടുപോകാം എന്ന് ചിന്തിക്കുകയേ ചെയ്യരുത് എന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

കാണാന്‍ ഭംഗിയില്ലെന്ന് പറഞ്ഞ് അവസരങ്ങള്‍ നഷ്ടമായി: അമൃത നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…

8 hours ago

ദീപികയുടെ വാക്ക് കേട്ട് ധോണി മുടി മുറിച്ചിരുന്നു; പുതിയ റിപ്പോര്‍ട്ട്

ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…

8 hours ago

സിനിമയ്ക്ക് പിന്നാലെ പോകാമെന്ന് തീരുമാനിച്ചപ്പോള്‍ പിന്തുണച്ചത് എലിസബത്ത്: ബേസില്‍

സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…

8 hours ago

അപകടത്തിന് ശേഷം മേക്കപ്പ് ചെയ്യുമ്പോള്‍ മുഖത്തൊക്കെ വേദന ഉണ്ടായിരുന്നു: മഞ്ജു പത്രോസ്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…

8 hours ago

സാരി ധരിച്ചാല്‍ തള്ളച്ചി എന്ന് വിളിക്കും: സാനിയ അയ്യപ്പന്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…

8 hours ago

സാരിയില്‍ അടിപൊളിയായി നമിത

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

10 hours ago