Categories: latest news

മരക്കാറിനു ശേഷം ആദ്യം; വാലിബന്‍ ഫാന്‍സ് ഷോ പുലര്‍ച്ചെ, ആദ്യ റിപ്പോര്‍ട്ടുകള്‍ ഒന്‍പത് മണിയോടെ

ആരാധകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്‍ തിയറ്ററുകളിലെത്താന്‍ ഇനി രണ്ട് ദിവസം കൂടി. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന വാലിബന്‍ ഒരു ഫാന്റസി – ഇമോഷണല്‍ ഡ്രാമയാണ്. ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങള്‍ എപ്പോള്‍ ലഭിക്കുമെന്ന് അറിയുമോ?

ജനുവരി 25 നാണ് ചിത്രത്തിന്റെ റിലീസ്. രാവിലെ 6.30 ന് മിക്കയിടത്തും ഫാന്‍സ് ഷോ ആരംഭിക്കും. അതായത് രാവിലെ എട്ട് മണി ആകുമ്പോഴേക്കും ചിത്രത്തിന്റെ ആദ്യ റിവ്യു പുറത്തുവരും. മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിനു ശേഷം ആദ്യമായാണ് ഒരു മോഹന്‍ലാല്‍ ചിത്രത്തിന്റെ ഫാന്‍സ് ഷോ പുലര്‍ച്ചെ ആരംഭിക്കുന്നത്. 6.30 നുള്ള ഫാന്‍സ് ഷോയുടെ ടിക്കറ്റുകള്‍ എല്ലായിടത്തും വിറ്റുതീര്‍ന്നു. പ്രീ സെയിലില്‍ തന്നെ ഒന്നരകോടിക്ക് അടുത്ത് വാലിബന്‍ ഇതുവരെ കളക്ട് ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ ആദ്യദിന ബോക്സ്ഓഫീസ് കളക്ഷന്‍ അഞ്ച് കോടി ഉണ്ടാകുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍.

Malaikottai Valiban

മോഹന്‍ലാല്‍, ഹരീഷ് പേരടി, സോനാലി കുല്‍ക്കര്‍ണി, മനോജ് മോസസ്, മണികണ്ഠന്‍ ആചാരി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. പി.എസ്.റഫീഖും ലിജോ ജോസ് പെല്ലിശ്ശേരിയും ചേര്‍ന്നാണ് തിരക്കഥ. ജോണ്‍ ആന്റ് മേരി ക്രിയേറ്റിവ്, സെഞ്ചുറി ഫിലിംസ്, മാക്സ് ലാബ് സിനിമാസ്, യൂഡ്ലി ഫിലിംസ്, ആമേന്‍ മൂവി മൊണാസ്ട്രി എന്നിവരുടെ ബാനറിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സംഗീതം പ്രശാന്ത് പിള്ള, ക്യാമറ മധു നീലകണ്ഠന്‍.

അനില മൂര്‍ത്തി

Recent Posts

ആ സംഭവം തന്റെ ആത്മവിശ്വാസം തകര്‍ത്തു; ഇഷ തല്‍വാര്‍

തട്ടത്തിന്‍ മറയത്ത് എന്ന സിനിമയിലെ ആയിഷ എന്ന…

9 hours ago

ഗര്‍ഭിണിയായ സമയത്തും ഇറുകിയ വസ്ത്രം ധരിക്കാന്‍ പറഞ്ഞു; രാധിക ആപ്‌തെ

ബോളിവുഡില്‍ അടക്കം ഏറെ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത…

10 hours ago

ബിഗ്‌ബോസിലെ ഗെയിം പ്ലാന്‍ പറഞ്ഞ് അനുമോള്‍

സ്റ്റാര്‍മാജിക്ക് എന്ന റിയാലിറ്റി ഷോയിലൂടെ വൈറലായ താരമാണ്…

10 hours ago

ഇതാ മറ്റൊരു പോരാട്ടം വരുന്നു; കുറിപ്പുമായി മംമ്ത

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മംമ്ത മോഹന്‍ദാസ്.…

10 hours ago

സാരിയില്‍ മനോഹരിയായി വിന്‍സി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വിന്‍സി. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago

കിടിലന്‍ ലുക്കുമായി നിമിഷ സജയന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ സജയന്‍.…

14 hours ago