Mohanlal and Mammootty
മറ്റൊരു ഇന്‍ഡസ്ട്രിയിലും ഇല്ലാത്ത വിധം സൂപ്പര്‍താരങ്ങള്‍ തമ്മില്‍ വളരെ അടുത്ത സൗഹൃദമുള്ള ഇടമാണ് മലയാളം ഇന്‍ഡസ്ട്രി. മലയാളത്തിന്റെ താരരാജാക്കന്‍മാരായ മമ്മൂട്ടിയും മോഹന്‍ലാലും അമ്പതിലേറെ സിനിമകളില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഇരുവരും തമ്മില്‍ അടുത്ത സൗഹൃദവുമാണ്. മമ്മൂട്ടിയുടെ സിനിമകളൊക്കെ താന്‍ കാണാറുണ്ടെന്നാണ് മോഹന്‍ലാല്‍ ഈയടുത്ത് ഒരു അഭിമുഖത്തില്‍ പറഞ്ഞത്.
മമ്മൂട്ടിയെ കുറിച്ചുള്ള ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ സിനിമകളൊക്കെ താന്‍ കാണാറുണ്ടെന്നും ഈയടുത്ത് ഇറങ്ങിയ കാതല്‍ വളരെ മികച്ച സിനിമയാണെന്നും അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞു. ലാലിന്റെ സിനിമകള്‍ താനും കാണാറുണ്ടെന്നാണ് മമ്മൂട്ടി പറയുന്നത്.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലൈക്കോട്ടൈ വാലിബന്‍ ആണ് മോഹന്‍ലാലിന്റേതായി റിലീസ് ചെയ്യാനിരിക്കുന്നത്. ജനുവരി 25 നു ചിത്രം തിയറ്ററുകളിലെത്തും.
സ്‌റ്റൈലിഷ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത.…
ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ്…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍.…
സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്‍.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര നന്ദന്.…