കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ മികവ് തെളിയിച്ച അഭിനേത്രിയാണ് റിമ കല്ലിങ്കല്‍. താരത്തിന്റെ ജന്മദിനമാണ് ഇന്ന്. 1984 ജനുവരി 18 നാണ് റിമയുടെ ജനനം. തന്റെ 40-ാം ജന്മദിനമാണ് റിമ ഇന്ന് ആഘോഷിക്കുന്നത്. മോഡലിങ്ങിലൂടെയാണ് റിമ സിനിമാ രംഗത്തേക്ക് എത്തിയത്. തൃശൂര്‍ സ്വദേശിനിയാണ്. ജേര്‍ണലിസത്തില്‍ ബിരുദധാരിയായ റിമ 2008 ലെ മിസ് കേരള മത്സരത്തില്‍ രണ്ടാം സ്ഥാനം നേടി.
2009 ല്‍ പുറത്തിറങ്ങിയ ഋതുവാണ് റിമയുടെ ആദ്യ സിനിമ. പിന്നീട് 22 ഫീമെയില്‍ കോട്ടയം. കേരള കഫേ, നീലത്താമര, ഹാപ്പി ഹസ്ബന്റ്‌സ്, സിറ്റി ഓഫ് ഗോഡ്, ഏഴ് സുന്ദര രാത്രികള്‍, ചിറകൊടിഞ്ഞ കിനാവുകള്‍, റാണി പദ്മിനി, ആഭാസം, വൈറസ്, സന്തോഷത്തിന്റെ ഒന്നാം രഹസ്യം, നീലവെളിച്ചം എന്നിവയാണ് താരത്തിന്റെ ശ്രദ്ധേയമായ സിനിമകള്‍. സംവിധായകന്‍ ആഷിഖ് അബുവാണ് റിമയുടെ ജീവിതപങ്കാളി. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് റിമ. തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം റിമ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
പ്രേക്ഷകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നയന്‍താര. തെന്നന്ത്യയിലെ…
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരമാണ് ഹന്സിക.…
തെന്നിന്ത്യന് സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഭയ ഹിരണ്മയി.…