Jayaram Movie, Abraham Ozler
എബ്രഹാം ഓസ്‌ലര്‍ രണ്ടാം ഭാഗത്തെ കുറിച്ചുള്ള സൂചന നല്‍കി സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. രണ്ടാം ഭാഗത്തിനുള്ള എല്ലാ സാധ്യതയും ഉണ്ടെന്നും ജയറാമും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുമെന്നുമാണ് മിഥുന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. രണ്ടാം ഭാഗത്തിനുള്ള സാധ്യത തുറന്നിട്ടാണ് എബ്രഹാം ഓസ്‌ലര്‍ അവസാനിപ്പിച്ചിരിക്കുന്നതെന്നും മിഥുന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
‘ഓസ്ലറും അലക്സാണ്ടറും വീണ്ടും കണ്ടുമുട്ടേണ്ട അവസ്ഥയിലാണ് സിനിമ അവസാനിപ്പിച്ചിരിക്കുന്നത്. ഇതിനേക്കാള്‍ വലിയൊരു രഹസ്യത്തിന്റെ ചുരുളഴിയാനുണ്ട്. ആ രഹസ്യം ചുരുളഴിക്കണമെന്ന് തന്നെയാണ് വിചാരിച്ചിരിക്കുന്നത്. അതൊരു വലിയ സിനിമയായിരിക്കും,’ മിഥുന്‍ പറഞ്ഞു.
രണ്ടാം ഭാഗത്തിനു വേണ്ടി മിഥുന്‍ മാനുവല്‍ തന്നെയായിരിക്കും തിരക്കഥ രചിക്കുക. ജയറാമിനും മമ്മൂട്ടിക്കും തുല്യ പ്രാധാന്യമുള്ള തരത്തിലാണ് കഥ ആലോചിക്കുന്നത്. ജനുവരി 11 ന് തിയറ്ററുകളിലെത്തിയ ഓസ്ലര്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഇതിനിടയിലാണ് രണ്ടാം ഭാഗത്തിനുള്ള സാധ്യതയും സംവിധായകന്‍ പങ്കുവെച്ചത്. ഇതിനോടകം 30 കോടിയിലേറെ കളക്ഷന്‍ ചിത്രത്തിനു ലഭിച്ചിട്ടുണ്ടെന്നാണ് അനേtuദ്യാഗിക കണക്കുകള്‍.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശ്രുതി രജനീകാന്ത്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മമിത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയങ്ക ചോപ്ര.…