Vijay Deverakonda and Rashmika Mandanna
സൂപ്പര്‍താരങ്ങളായ വിജയ് ദേവരകോണ്ടയും രശ്മിക മന്ദാനയും ലിവിങ് ടുഗെദറില്‍ ആണെന്ന് റിപ്പോര്‍ട്ട്. ഉടന്‍ വിവാഹം കഴിക്കാന്‍ ഇരുവര്‍ക്കും പദ്ധതിയില്ലെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സിനിമ തിരക്കുകള്‍ കാരണമാണ് ഇരുവരും വിവാഹം തല്‍ക്കാലത്തേക്ക് വേണ്ട എന്ന തീരുമാനമെടുത്തിരിക്കുന്നത്.
ഇരുവരും ഇപ്പോള്‍ ഒന്നിച്ചാണ് താമസിക്കുന്നത്. ഫെബ്രുവരിയില്‍ വിവാഹ നിശ്ചയം നടക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അതുണ്ടാകില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. അതേസമയം തങ്ങളുടെ ബന്ധത്തെ കുറിച്ച് ഇരുവരും പരസ്യമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഗീതാ ഗോവിന്ദം, ഡിയര്‍ കോമ്രേഡ് എന്നീ സിനിമകളില്‍ വിജയ് ദേവരകോണ്ടയും രശ്മികയും ഒന്നിച്ചഭിനയിച്ചിരുന്നു. അപ്പോഴത്തെ സൗഹൃദമാണ് പിന്നീട് പ്രണയമായത്. വിവാഹത്തിനു ഇരു താരങ്ങളുടെയും കുടുംബങ്ങള്‍ക്കും താല്‍പര്യമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്' സംഭവിക്കുമെന്ന് ഉറപ്പ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്വാര്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്.…
ഇന്ത്യന്‍ സിനിമയില് ഏറെ ചര്ച്ച ചെയ്യപ്പെട്ട നടിയാണ്…