Categories: Gossips

വാലിബന്റെ രണ്ടാം ഭാഗം എപ്പോള്‍? ഒന്നാം ഭാഗം ക്ലിക്കായാല്‍ ആലോചന തുടങ്ങും !

മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബന്‍ ജനുവരി 25 ന് തിയറ്ററുകളിലെത്തും. അതിനിടയിലാണ് ലിജോയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു എന്ന ഗോസിപ്പുകള്‍ പ്രചരിച്ചത്. പുതിയൊരു സിനിമയ്ക്ക് വേണ്ടിയാകും ഇരുവരും ഒന്നിക്കുന്നത് എന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ അത് മലൈക്കോട്ടൈ വാലിബന്‍ രണ്ടാം ഭാഗത്തിനു വേണ്ടിയാണ് !

വാലിബന്‍ ഒരു ഭാഗം കൊണ്ട് പൂര്‍ത്തിയാകുന്ന സിനിമയല്ല എന്നാണ് അണിയറ പ്രവര്‍ത്തകരില്‍ നിന്ന് ലഭിക്കുന്ന സൂചന. രണ്ട് ഭാഗങ്ങളിലായി ഒരുക്കാന്‍ ആദ്യമേ തീരുമാനിച്ചിരുന്നു. രണ്ടാം ഭാഗത്തിനുള്ള സാധ്യതയും ആദ്യ ഭാഗത്തില്‍ തുറന്നിടുന്നുണ്ട്. എന്നാല്‍ ഒന്നാം ഭാഗം ബോക്‌സ്ഓഫീസില്‍ ക്ലിക്കായതിനു ശേഷം രണ്ടാം ഭാഗത്തെ കുറിച്ച് ആലോചിക്കാം എന്നാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.

Malaikottai Vaaliban

ജോണ്‍ ആന്റ് മേരി ക്രിയേറ്റിവ്, സെഞ്ചുറി ഫിലിംസ്, മാക്‌സ് ലാബ് സിനിമാസ്, യൂഡ്‌ലി ഫിലിംസ്, ആമേന്‍ മൂവി മൊണാസ്ട്രി എന്നിവരുടെ ബാനറിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പി.എസ്.റഫീഖും ലിജോ ജോസ് പെല്ലിശ്ശേരിയും ചേര്‍ന്നാണ് തിരക്കഥ. സംഗീതം പ്രശാന്ത് പിള്ള, ക്യാമറ മധു നീലകണ്ഠന്‍.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

5 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

12 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

12 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

12 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

12 hours ago