മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട നടനാണ് ജയറാം. 1988ല്‍ പദ്മരാജന്‍ സംവിധാനം ചെയ്ത അപരന്‍ എന്ന ചലച്ചിത്രത്തില്‍ നായകവേഷം ചെയ്തുകൊണ്ടാണ് സിനിമയില്‍ എത്തിയത്. അതിനു മുന്‍പ് മിമിക്രി വേദികളിലും താരം സജീവമായിരുന്നു.
സത്യന്‍ അന്തിക്കാട്, രാജസേനന്‍ തുടങ്ങിയ പ്രശസ്ത മലയാളചലച്ചിത്രസംവിധായകരുടെ ധാരാളം ചിത്രങ്ങളില്‍ ജയറാം അഭിനയിച്ചിട്ടുണ്ട്. ഇവയില്‍ മിക്കവയും ഉന്നത വിജയം കൈവരിച്ച ചിത്രങ്ങളായിരുന്നു. വീണ്ടും ചില വീട്ടുകാര്യങ്ങള്‍, സന്ദേശം, മേലേപ്പറമ്പില്‍ ആണ്‍വീട് തുടങ്ങിയ ചിത്രങ്ങള്‍ ഇവയില്‍ ചിലതു മാത്രമാണ്.
ഇപ്പോള്‍ മകള്‍ ചക്കിയുടെ വിവാഹത്തെക്കുറിച്ച് സംസാരിക്കുകയാണ് ജയറാം. യുകെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ നവനീതിനെയാണ് മകള്‍ മാളവിക വിവാഹം ചെയ്യുന്നത്.
രണ്ട് പേരുടെയും വിവാഹനിശ്ചയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മക്കള്‍ രണ്ട് പേരും വിവാ?ഹ ജീവിതത്തിലേക്ക് കടക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയാണിപ്പോള്‍ ജയറാം. രണ്ട് മക്കളുടെയും വിവാഹം നടക്കുന്നതില്‍ സന്തോഷമുണ്ട്. മോളുടേത് ജാതകം നോക്കി വന്നതാണ്. കണ്ണന്റെ പങ്കാളിയെ കണ്ണന്‍ തന്നെ തെരഞ്ഞെടുത്തത്. ഇതൊക്കെയാണ് ഈ വര്‍ഷത്തെ സന്തോഷമെന്ന് ജയറാം വ്യക്തമാക്കി.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…