Actress Swasika Marriage
നടി സ്വാസിക വിജയ് വിവാഹിതയാകുന്നു. ടെലിവിഷന്‍ താരവും മോഡലുമായ പ്രേം ജേക്കബ് ആണ് വരന്‍. ഏറെ നാളായുള്ള സൗഹൃദത്തിനും പ്രണയത്തിനും ഒടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. ‘മനംപോലെ മംഗല്യം’ എന്ന സീരിയലില്‍ സ്വാസികയും പ്രേമും ഒന്നിച്ചു അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ് പ്രേം. ജനുവരി 26 നു തിരുവനന്തപുരത്ത് വിവാഹവും 27 നു കൊച്ചിയില്‍ സുഹൃത്തുക്കള്‍ക്കായി വിവാഹ വിരുന്നും സംഘടിപ്പിക്കും.
പൂജ വിജയ് എന്നാണ് സ്വാസികയുടെ യഥാര്‍ഥ പേര്. വിജയകുമാറിന്റെയും ഗിരിജയുടെയും മകളായ സ്വാസിക മൂവാറ്റുപുഴ സ്വദേശിനിയാണ്. 2009 ല്‍ വൈഗ എന്ന തമിഴ് ചിത്രത്തില്‍ നായികയായി അഭിനയിച്ചാണ് സ്വാസിക സിനിമാ ലോകത്തേക്ക് എത്തിയത്. 2010 ല്‍ പുറത്തിറങ്ങിയ ഫിഡില്‍ ആണ് താരത്തിന്റെ ആദ്യ മലയാള സിനിമ. പ്രഭുവിന്റെ മക്കള്‍, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, പൊറിഞ്ചു മറിയം ജോസ്, ചതുരം എന്നിവയാണ് ശ്രദ്ധേയമായ സിനിമകള്‍. വാസന്തി എന്ന സിനിമയിലെ അഭിനയത്തിനു മികച്ച സഹനടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
ഷൈന്‍ ടോം ചാക്കോ നായകനായ വിവേകാനന്ദന്‍ വൈറലാണ് എന്ന സിനിമയാണ് സ്വാസികയുടേതായി ഉടന്‍ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. ഈ സിനിമയിലെ മൂന്ന് നായികമാരില്‍ ഒരാളാണ് താരം.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…