Categories: latest news

സ്വാസികയ്ക്ക് പ്രണയ സാഫല്യം; വരന്‍ ആരെന്നോ?

നടി സ്വാസിക വിജയ് വിവാഹിതയാകുന്നു. ടെലിവിഷന്‍ താരവും മോഡലുമായ പ്രേം ജേക്കബ് ആണ് വരന്‍. ഏറെ നാളായുള്ള സൗഹൃദത്തിനും പ്രണയത്തിനും ഒടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. ‘മനംപോലെ മംഗല്യം’ എന്ന സീരിയലില്‍ സ്വാസികയും പ്രേമും ഒന്നിച്ചു അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ് പ്രേം. ജനുവരി 26 നു തിരുവനന്തപുരത്ത് വിവാഹവും 27 നു കൊച്ചിയില്‍ സുഹൃത്തുക്കള്‍ക്കായി വിവാഹ വിരുന്നും സംഘടിപ്പിക്കും.

പൂജ വിജയ് എന്നാണ് സ്വാസികയുടെ യഥാര്‍ഥ പേര്. വിജയകുമാറിന്റെയും ഗിരിജയുടെയും മകളായ സ്വാസിക മൂവാറ്റുപുഴ സ്വദേശിനിയാണ്. 2009 ല്‍ വൈഗ എന്ന തമിഴ് ചിത്രത്തില്‍ നായികയായി അഭിനയിച്ചാണ് സ്വാസിക സിനിമാ ലോകത്തേക്ക് എത്തിയത്. 2010 ല്‍ പുറത്തിറങ്ങിയ ഫിഡില്‍ ആണ് താരത്തിന്റെ ആദ്യ മലയാള സിനിമ. പ്രഭുവിന്റെ മക്കള്‍, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, പൊറിഞ്ചു മറിയം ജോസ്, ചതുരം എന്നിവയാണ് ശ്രദ്ധേയമായ സിനിമകള്‍. വാസന്തി എന്ന സിനിമയിലെ അഭിനയത്തിനു മികച്ച സഹനടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

ഷൈന്‍ ടോം ചാക്കോ നായകനായ വിവേകാനന്ദന്‍ വൈറലാണ് എന്ന സിനിമയാണ് സ്വാസികയുടേതായി ഉടന്‍ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. ഈ സിനിമയിലെ മൂന്ന് നായികമാരില്‍ ഒരാളാണ് താരം.

അനില മൂര്‍ത്തി

Recent Posts

സാരിയില്‍ അതിസുന്ദരിയായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

19 hours ago

വേദന നിറഞ്ഞ ദിനങ്ങള്‍; കുറിപ്പുമായി താരം

ആശുപത്രിയില്‍ കഴിഞ്ഞ നാളുകളേക്കുറിച്ച് കുറിപ്പുമായി നടി റോഷ്‌ന…

19 hours ago

ലക്ഷ്മി പ്രിയയെ ട്രോളി സോഷ്യല്‍ മീഡിയ

വരാനിരിക്കുന്ന സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ പെരുമ്പാവൂരില്‍ നിന്ന്…

19 hours ago

സാരിയില്‍ അടിപൊളിയായി അപര്‍ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ ബാലമുരളി.…

19 hours ago

ഗംഭീര ലുക്കുമായി നിഖില വിമല്‍

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

2 days ago

വിവാദങ്ങള്‍ക്ക് മറുപടിയുമായി തൃഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തൃഷ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago