Categories: latest news

ഒന്നും ശ്രദ്ധിച്ചിരുന്നില്ല, തന്റെ വീഴ്ചയെക്കുറിച്ച് ജയറാം

മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട നടനാണ് ജയറാം. 1988ല്‍ പദ്മരാജന്‍ സംവിധാനം ചെയ്ത അപരന്‍ എന്ന ചലച്ചിത്രത്തില്‍ നായകവേഷം ചെയ്തുകൊണ്ടാണ് സിനിമയില്‍ എത്തിയത്. അതിനു മുന്‍പ് മിമിക്രി വേദികളിലും താരം സജീവമായിരുന്നു.

സത്യന്‍ അന്തിക്കാട്, രാജസേനന്‍ തുടങ്ങിയ പ്രശസ്ത മലയാളചലച്ചിത്രസംവിധായകരുടെ ധാരാളം ചിത്രങ്ങളില്‍ ജയറാം അഭിനയിച്ചിട്ടുണ്ട്. ഇവയില്‍ മിക്കവയും ഉന്നത വിജയം കൈവരിച്ച ചിത്രങ്ങളായിരുന്നു. വീണ്ടും ചില വീട്ടുകാര്യങ്ങള്‍, സന്ദേശം, മേലേപ്പറമ്പില്‍ ആണ്‍വീട് തുടങ്ങിയ ചിത്രങ്ങള്‍ ഇവയില്‍ ചിലതു മാത്രമാണ്.

ഇപ്പോള്‍ സിനിമാ ജീവിതത്തില്‍ തനിക്ക് സംഭവിച്ച വീഴ്ചയെക്കുറിച്ച് സംസാരിക്കുകയാണ് താരം. 1988 തൊട്ട് ഏകദേശം 20 വര്‍ഷത്തോളം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. പത്മാരാജന്‍ സര്‍, ഭരതേട്ടന്‍, ഐവി ശശി, സിബി മലയില്‍, കമല്‍, രാജസേനന്‍, സത്യന്‍ അന്തിക്കാട് തുടങ്ങിയ സംവിധായകരാണ് അതിന് കാരണം. ആ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മാറ്റി ചെയ്യുന്നത്. അതില്‍ പരാജയങ്ങള്‍ സംഭവിച്ചു. കുറേ വര്‍ഷം ഒരേ ജോലി ചെയ്യുമ്പോള്‍ ആര്‍ക്കും തെറ്റ് സംഭവിക്കാം. എനിക്കങ്ങനെ കൂടെ ഒരുപാട് പേര്‍ ഇല്ല. അങ്ങനെയില്ലാത്ത ഏക ആള്‍ മലയാള സിനിമയില്‍ ഞാന്‍ മാത്രമായിരിക്കും. എനിക്ക് മാനേജരില്ല.

കഥ കേള്‍ക്കാനോ ഡേറ്റ് നോക്കാനോ ആരുമില്ല. 35 വര്‍ഷമായി ഞാന്‍ തന്നെയാണ്. എനിക്ക് എന്നും ഒരു നമ്പര്‍ തന്നെയാണ്. അതിലേക്ക് വിളിക്കും, ഞാന്‍ തന്നെ സംസാരിക്കും. മറ്റ് ഭാഷകളില്‍ സിനിമ ചെയ്യുമ്പോള്‍ മാനേജര്‍ ഇല്ലേയെന്ന് അവരും ചോദിക്കുെമെന്നും ജയറാം വ്യക്തമാക്കുന്നു.

ജോയൽ മാത്യൂസ്

Recent Posts

സിനിമയില്‍ ഒരുപാട് സ്ട്രഗില്‍ അനുഭവിച്ചു: ഹണി റോസ്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഹണി റോസ്.…

5 hours ago

ബോഗയ്ന്‍വില്ലയുടെ പുതിയ പോസ്റ്റര്‍ പുറത്ത്

കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ജ്യോതിര്‍മയി എന്നിവരെ…

5 hours ago

സൂര്യ ചിത്രം കങ്കുവ റിലീസ് തീയതി പ്രഖ്യാപിച്ചു

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തുനില്‍ക്കുന്ന തെന്നിന്ത്യന്‍ സൂപ്പര്‍…

5 hours ago

ആദ്യ ദിനം 76 ലക്ഷത്തില്‍ നിന്ന് തുടങ്ങി ഇപ്പോള്‍ 22 കോടി ! കിഷ്‌കിന്ധാ കാണ്ഡം ഓണം വിന്നറാകുമോ?

ബോക്സ്ഓഫീസില്‍ ഞെട്ടിക്കുന്ന കുതിപ്പുമായി കിഷ്‌കിന്ധാ കാണ്ഡം. റിലീസ്…

5 hours ago

വാഴ ഒടിടിയിലേക്ക്

തീയേറ്ററില്‍ മികച്ച പ്രതികരണം നേടിയ വാഴ എന്ന…

5 hours ago