Categories: latest news

ഓട്ടോ വിളിച്ചും ധ്യാന്‍ വരും; അനിയനെക്കുറിച്ച് വിനീത്

ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ശ്രീനിവാസന്റേത്. അച്ഛന്റെ പാത പിന്തുടര്‍ന്ന് മക്കളാണ് വിനീതും ധ്യാനും സിനിമാ രംഗത്ത് സജീവമാണ്. ശ്രീനിവാസനെപ്പോലെ തന്നെ സകലകലാവല്ലഭനാണ് വിനീത്. ഗായകന്‍, നടന്‍, സംവിധായകന്‍ എന്നീ നിലകളില്‍ എല്ലാം താരം കഴിവ് തെളിയിച്ച് കഴിഞ്ഞു.

ധ്യാന്‍ ശ്രീനിവാസനും ഒട്ടും മോശക്കാരനല്ല. ധ്യാനിന്റെ ഇന്റര്‍വ്യൂകളെല്ലാം വലിയ ഹിറ്റാകാറുണ്ട്. വലിയ രീതിയിലുള്ള പിന്തുണയാണ് ധ്യാനിന്റെ എല്ലാ ഇന്റര്‍വ്യൂകള്‍ക്കും കിട്ടാറ്. എല്ലാ കാര്യങ്ങളും ഒട്ടും മടികൂടാതെ ആരാധകര്‍ക്ക് മുന്നില്‍ തുറന്ന് പറയുന്ന പ്രകൃതമാണ് ധ്യാനിന്റേത്.

ഇപ്പോള്‍ ധ്യാനിനെക്കുറിച്ച് തുറന്നു പറയുകയാണ് വിനീത്. സിനിമയുടെ ഡബ്ബിങ്ങിന് വരുന്ന ധ്യാനിന്റെ ഏറ്റവും പുതിയൊരു വീഡിയോയാണ് ഇന്‍സ്റ്റാഗ്രാം പേജിലൂടെ വിനീത് പങ്കുവെച്ചിരിക്കുന്നത്. ‘വര്‍ഷങ്ങള്‍ക്കു ശേഷത്തിന്റെ ഡബ്ബിന് വന്ന ധ്യാന്‍. എ വിശാഖ് സുബ്രഹ്മണ്യം പ്രൊഡക്ഷന്‍’ എന്നാണ് വീഡിയോയ്ക്ക് വിനീത് നല്‍കിയ ക്യാപ്ഷന്‍. ഇതില്‍ രസകരമായ കാര്യമെന്താണെന്ന് വെച്ചാല്‍ ധ്യാന്‍ ഒരു ഓട്ടോറിക്ഷയിലാണ് ഡബ്ബിങ് സ്റ്റുഡിയോയുടെ മുന്നില്‍ വന്നിറങ്ങുന്നത്. വീട്ടിലൂടെ നടക്കുന്നത് ഡ്രൗസറും ടീഷര്‍ട്ടുമിട്ട് വളരെ സിംപിളായി ഓട്ടോയില്‍ വരുന്ന ധ്യാനിന്റെ വീഡിയോ വിനീത് പകര്‍ത്തുകയായിരുന്നു. ശേഷം നീ ഡബ്ബിങ്ങിന് വന്നതാണോ എന്നും ചോദിക്കുന്നുണ്ട്. അതേ എന്നായിരുന്നു ധ്യാനിന്റെ മറുപടി.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

1 hour ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

9 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

9 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

9 hours ago