Categories: latest news

ഓസ്‌ലര്‍ കാണണമെന്ന് വിജയ്; കാരണം മമ്മൂട്ടി

ജയറാം ചിത്രം ഓസ്‌ലര്‍ കാണാന്‍ തമിഴ് സൂപ്പര്‍താരം വിജയ്. ഓസ്‌ലര്‍ സിനിമയുടെ പ്രസ് മീറ്റിനിടെയാണ് ജയറാം ഇക്കാര്യം പറഞ്ഞത്. മമ്മൂട്ടി ഉള്ളതുകൊണ്ടാണ് വിജയ് ഈ ചിത്രം കാണാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും ജയറാം പറഞ്ഞു.

‘ മദ്രാസില്‍ വിജയ് ചിത്രത്തിന്റെ ഷൂട്ടിങ്ങില്‍ ആയിരുന്നു ഇന്നലെ ഞാന്‍. പടം (ഓസ്‌ലര്‍) ഇറങ്ങിയെന്ന് കേട്ടപ്പോള്‍ വിജയ് എന്റെ അടുത്തേക്ക് ഓടിവന്ന് ചോദിച്ചു, ‘ ഇതില്‍ മമ്മൂട്ടി സാര്‍ ഇറുക്കാ’ എന്ന്. എങ്കില്‍ വേഗം തന്നെ സിനിമ കാണണമെന്ന് അദ്ദേഹം പറഞ്ഞു. മമ്മൂക്ക എന്താ ചെയ്തിരിക്കുന്നത് എന്ന് കാണാനാണ്. വളരെ വ്യത്യസ്തമായ റോളുകളാണ് ഇപ്പോള്‍ മമ്മൂക്ക ചെയ്യുന്നത്. വിജയ്ക്ക് എത്രയും വേഗം സിനിമ കാണാനുള്ള സാഹചര്യം ഞാന്‍ ഒരുക്കിയിട്ടുണ്ട്,’ ജയറാം പറഞ്ഞു.

Jayaram Movie, Abraham Ozler

ഓസ്‌ലറില്‍ അതിഥി വേഷത്തിലാണ് മമ്മൂട്ടി അഭിനയിച്ചിരിക്കുന്നത്. എന്നാല്‍ സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രം കൂടിയാണ് അത്. രണ്ടാം പകുതിയില്‍ മമ്മൂട്ടിയുടെ ഇന്‍ഡ്രോ സീന്‍ തിയറ്ററില്‍ വന്‍ ആരവം തീര്‍ത്തു.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

1 hour ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

9 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

9 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

9 hours ago