Categories: latest news

അത് പബ്ലിസിറ്റിക്ക് വേണ്ടിയുള്ള പോസ്റ്റ്; മോഹന്‍ലാലും ശ്രീകുമാറും ഒന്നിക്കുന്നത് സിനിമയ്ക്ക് വേണ്ടിയല്ല

ഒടിയന്‍ സംവിധായകന്‍ വി.എ.ശ്രീകുമാറും മോഹന്‍ലാലും ഒന്നിക്കുന്നു. ശ്രീകുമാര്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ‘എന്റെ അടുത്ത ചിത്രം പ്രിയപ്പെട്ട ലാലേട്ടനൊപ്പം’ എന്ന ക്യാപ്ഷനോടെ മോഹന്‍ലാലിനൊപ്പമുള്ള ചിത്രം ശ്രീകുമാര്‍ പങ്കുവെച്ചിട്ടുണ്ട്.

എന്നാല്‍ മോഹന്‍ലാലും ശ്രീകുമാറും ഒന്നിക്കുന്നത് സിനിമയ്ക്ക് വേണ്ടിയല്ല. മറിച്ച് ഇന്ത്യയിലെ ഒരു പ്രമുഖ ബ്രാന്‍ഡിന്റെ പരസ്യത്തിനു വേണ്ടിയാണെന്നാണ് റിപ്പോര്‍ട്ട്. ഫോട്ടോയ്ക്കു നല്‍കിയ അടിക്കുറിപ്പില്‍ ‘ഫിലിം’ എന്ന് ശ്രീകുമാര്‍ നല്‍കിയതാണ് ആരാധകരെ കണ്‍ഫ്യൂഷനില്‍ ആക്കിയത്.

2018 ലാണ് മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ സംവിധാനം ചെയ്ത ഒടിയന്‍ റിലീസ് ചെയ്തത്. വലിയ പ്രതീക്ഷകളോടെ എത്തിയ ചിത്രം ആരാധകരെ നിരാശപ്പെടുത്തി. അതിനുശേഷം ശ്രീകുമാറിനൊപ്പം മോഹന്‍ലാല്‍ ഇനി സിനിമ ചെയ്യരുതെന്ന് പോലും ആരാധകര്‍ പരിഹസിക്കാറുണ്ട്.

അനില മൂര്‍ത്തി

Recent Posts

റോയൽ ലുക്കിൽ തിളങ്ങി അദിതി റാവു ഹൈദരി; ഹൃദയം കവർന്ന് പുതിയ ചിത്രങ്ങൾ!

അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…

10 hours ago

ഇനി സിദ്ദിഖിനെ കാണുന്നത് വേറൊരു രൂപത്തിൽ; ഇടവേളയ്ക്ക് ശേഷം ആക്ഷൻ ഹീറോയായി ‘രാക്ഷസ വേട്ട’

സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…

10 hours ago

പ്രസവശേഷം ഈ ശരീരം വെച്ച് ഡാന്‍സ് ചെയ്യാന്‍ പേടിയായിരുന്നു

കല്യാണ ദിവസം ഫോട്ടോകളും വീഡിയോകളും ഒന്നും പുറത്തുവിട്ടില്ല…

16 hours ago