Categories: Gossips

ഓസ് ലറിന്റെ രണ്ടാം ഭാഗം എപ്പോള്‍?

ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ‘എബ്രഹാം ഓസ്ലര്‍’ തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ആദ്യ ദിനം ഇന്ത്യയില്‍ നിന്ന് മൂന്ന് കോടിക്കടുത്ത് ചിത്രം കളക്ട് ചെയ്തെന്നാണ് വിവരം. പ്രേക്ഷകരുടെ തിരക്ക് കാരണം 150 ലേറെ പുതിയ സ്‌ക്രീനുകളില്‍ കൂടി ചിത്രം ചാര്‍ട്ട് ചെയ്തിട്ടുണ്ട്.

രണ്ടാം ഭാഗത്തിനുള്ള സാധ്യതകള്‍ തുറന്നിട്ടാണ് ഓസ്ലര്‍ അവസാനിക്കുന്നത്. പ്രധാന കഥാപാത്രമായ അബ്രഹാം ഓസ്ലറിന്റെ കുടുംബത്തിനു എന്ത് സംഭവിച്ചു എന്ന് ചിത്രത്തില്‍ കാണിക്കുന്നില്ല. ഭാര്യയും മകളും അടങ്ങുന്ന ഓസ്ലറിന്റെ കുടുംബം കാണിച്ചാണ് ചിത്രം ആരംഭിക്കുന്നത്. പിന്നീട് ഭാര്യയും മകളും അപകടത്തില്‍പ്പെടുന്നു. ഇവര്‍ക്ക് എന്ത് സംഭവിച്ചെന്ന് ഓസ്ലറിന് ഇപ്പോഴും അറിയില്ല.

Jayaram (Ozler)

ഓസ്ലറിന്റെ ഭാര്യക്കും മകള്‍ക്കും എന്ത് സംഭവിച്ചു എന്നതിന്റെ സൂചന അവശേഷിപ്പിച്ചാണ് സിനിമ അവസാനിക്കുന്നത്. രണ്ടാം ഭാഗത്തിനു വേണ്ടിയാണ് ഇങ്ങനെയൊരു അവസാനം സിനിമയില്‍ കാണിച്ചതെന്നാണ് പ്രേക്ഷകരുടെ കണ്ടെത്തല്‍. എന്തായാലും ഓസ്ലറിലെ പല സംശയങ്ങള്‍ക്കും ഉള്ള മറുപടി രണ്ടാം ഭാഗത്തിലായിരിക്കും ലഭിക്കുകയെന്ന് ആരാധകര്‍ കരുതുന്നു.

ഓസ്ലറില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. നിര്‍ണായകമായ കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ കൂടി സാന്നിധ്യമാണ് ഓസ്ലര്‍ ഇത്ര വലിയ വിജയമാകാന്‍ കാരണമായത്.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

3 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

10 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

10 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago