Categories: Gossips

ഓസ്‌ലര്‍ കാണാന്‍ പോകുന്നുണ്ടോ? തിയറ്ററില്‍ മറ്റൊരു ട്വിസ്റ്റ് കൂടി !

ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അബ്രഹാം ഓസ്‌ലര്‍ നാളെ മുതല്‍ തിയറ്ററുകളില്‍. മമ്മൂട്ടി അതിഥി വേഷത്തില്‍ എത്തുന്നതുകൊണ്ട് തന്നെ ആദ്യദിനം മികച്ച കളക്ഷന്‍ ചിത്രം നേടുമെന്ന് ഉറപ്പാണ്. പ്രീ സെയിലില്‍ ഇതിനോടകം തന്നെ ഓസ്‌ലര്‍ 70 ലക്ഷം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യദിനം ഓസ്‌ലറിന് മൂന്ന് കോടിയെങ്കിലും കളക്ട് ചെയ്യാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

ഓസ്‌ലറിനൊപ്പം മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന്റെ ടീസര്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നാളെ വൈകിട്ട് അഞ്ചിനാണ് ഭ്രമയുഗം ടീസറിന്റെ ഓണ്‍ലൈന്‍ റിലീസ്. അതിനു മുന്‍പ് തന്നെ ടീസര്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചേക്കുമെന്ന് വിവരമുണ്ട്. ഇത് ആരാധകരെ ഇരട്ടി ആവേശത്തിലാക്കുന്നു.

രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഭ്രമയുഗത്തില്‍ മമ്മൂട്ടി നെഗറ്റീവ് വേഷത്തിലാണ് എത്തുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ബ്ലാക്ക് ആന്റ് വൈറ്റില്‍ ആയിരിക്കും ചിത്രം എത്തുക.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

1 hour ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

9 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

9 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

9 hours ago