Categories: Gossips

ഓസ്‌ലര്‍ കാണാന്‍ പോകുന്നുണ്ടോ? തിയറ്ററില്‍ മറ്റൊരു ട്വിസ്റ്റ് കൂടി !

ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അബ്രഹാം ഓസ്‌ലര്‍ നാളെ മുതല്‍ തിയറ്ററുകളില്‍. മമ്മൂട്ടി അതിഥി വേഷത്തില്‍ എത്തുന്നതുകൊണ്ട് തന്നെ ആദ്യദിനം മികച്ച കളക്ഷന്‍ ചിത്രം നേടുമെന്ന് ഉറപ്പാണ്. പ്രീ സെയിലില്‍ ഇതിനോടകം തന്നെ ഓസ്‌ലര്‍ 70 ലക്ഷം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യദിനം ഓസ്‌ലറിന് മൂന്ന് കോടിയെങ്കിലും കളക്ട് ചെയ്യാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

ഓസ്‌ലറിനൊപ്പം മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന്റെ ടീസര്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നാളെ വൈകിട്ട് അഞ്ചിനാണ് ഭ്രമയുഗം ടീസറിന്റെ ഓണ്‍ലൈന്‍ റിലീസ്. അതിനു മുന്‍പ് തന്നെ ടീസര്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചേക്കുമെന്ന് വിവരമുണ്ട്. ഇത് ആരാധകരെ ഇരട്ടി ആവേശത്തിലാക്കുന്നു.

രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഭ്രമയുഗത്തില്‍ മമ്മൂട്ടി നെഗറ്റീവ് വേഷത്തിലാണ് എത്തുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ബ്ലാക്ക് ആന്റ് വൈറ്റില്‍ ആയിരിക്കും ചിത്രം എത്തുക.

അനില മൂര്‍ത്തി

Recent Posts

മഞ്ഞ നിറത്തിലുള്ള ഔട്ട്ഫിറ്റില്‍ അടിപൊളിയായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

കിടിലന്‍ പോസുമായി തമന്ന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തമന്ന. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

ബ്രൈഡല്‍ ലുക്കുമായി അതിഥി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അതിഥി. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

കിടിലന്‍ ലുക്കുമായി വിന്‍സി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വിന്‍സി. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

അതീവ ഗ്ലാമറസ് ചിത്രങ്ങളുമായി അപര്‍ണ തോമസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചു അപര്‍ണ തോമസ്.…

4 hours ago

സാരികള്‍ക്ക് വലിയ വില; അഹാനയ്ക്ക് വിമര്‍ശനം

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അഹാന കൃഷ്ണ.…

1 day ago