Categories: latest news

പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഇന്ത്യന്‍ സിനിമകളില്‍ മലൈക്കോട്ടൈ വാലിബന്‍; മലയാളത്തില്‍ നിന്നു വേറൊരു സിനിമയില്ല !

ഇന്ത്യന്‍ സിനിമ ലോകം ഈ വര്‍ഷം ഉറ്റ് നോക്കുന്ന സിനിമകളുടെ പട്ടിക IMDb പുറത്ത് വിട്ടു. ഹൃതിക് റോഷനും ദീപിക പദുക്കോണും മുഖ്യവേഷങ്ങളിലെത്തുന്ന ഫൈറ്ററാണ് ഈ പട്ടികയിലെ ഒന്നാം സ്ഥാനത്ത്. മോഹന്‍ലാല്‍ നായകവേഷത്തിലെത്തുന്ന മലൈക്കോട്ടൈ വാലിബനും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് പ്രതിമാസ സന്ദര്‍ശകരുടെ പേജ് വ്യൂസ് അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

Malaikottai Valiban

ഇതിനോടകം തന്നെ ഫൈറ്ററിന്റെ ടീസറും ഗാനങ്ങളും പ്രേക്ഷകര്‍ക്കിടയില്‍ മികച്ച പ്രതികരണം നേടിയിരുന്നു. 2024 ജനുവരി 25-ന് സിനിമ തീയേറ്ററുകളില്‍ റിലീസ് ചെയ്യും. IMDb പുറത്ത് വിട്ട പട്ടികയിലെ ആദ്യ അഞ്ച് സിനിമകളില്‍ മൂന്നിലും ദീപിക പദുക്കോണ്‍ അഭിനയിച്ചിട്ടുണ്ട്.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബന്‍ ജനുവരി 25 ന് റിലീസ് ചെയ്യും. മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം ഒരു ഇമോഷണല്‍ ഫാന്റസി ഡ്രാമയാണ്.

IMDb 2024-ലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ സിനിമകള്‍

  1. ഫൈറ്റര്‍
  2. പുഷ്പ: ദി റൂള്‍ – പാര്‍ട്ട് 2
  3. വെല്‍ക്കം ടു ദി ജംഗിള്‍
  4. സിംഗം എഗൈന്‍
  5. കല്‍ക്കി 2898 എ.ഡി
  6. ബഗീര
  7. ഹനു മാന്‍
  8. ബഡേ മിയാന്‍ ചോട്ടെ മിയാന്‍
  9. കങ്കുവ
  10. ദേവര പാര്‍ട്ട് 1
  11. ഛാവ
  12. ഗുണ്ടൂര്‍ കാരം
  13. മലൈക്കോട്ടൈ വാലിബന്‍
  14. മെറി ക്രിസ്മസ്
  15. ക്യാപ്റ്റന്‍ മില്ലര്‍
  16. തങ്കലാന്‍
  17. ഇന്ത്യന്‍ 2
  18. യോദ്ധ
  19. മേ അടല്‍ ഹൂണ്‍
  20. ജിഗ്ര
അനില മൂര്‍ത്തി

Recent Posts

സിനിമയില്‍ ഒരുപാട് സ്ട്രഗില്‍ അനുഭവിച്ചു: ഹണി റോസ്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഹണി റോസ്.…

13 hours ago

ബോഗയ്ന്‍വില്ലയുടെ പുതിയ പോസ്റ്റര്‍ പുറത്ത്

കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ജ്യോതിര്‍മയി എന്നിവരെ…

13 hours ago

സൂര്യ ചിത്രം കങ്കുവ റിലീസ് തീയതി പ്രഖ്യാപിച്ചു

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തുനില്‍ക്കുന്ന തെന്നിന്ത്യന്‍ സൂപ്പര്‍…

14 hours ago

ആദ്യ ദിനം 76 ലക്ഷത്തില്‍ നിന്ന് തുടങ്ങി ഇപ്പോള്‍ 22 കോടി ! കിഷ്‌കിന്ധാ കാണ്ഡം ഓണം വിന്നറാകുമോ?

ബോക്സ്ഓഫീസില്‍ ഞെട്ടിക്കുന്ന കുതിപ്പുമായി കിഷ്‌കിന്ധാ കാണ്ഡം. റിലീസ്…

14 hours ago

വാഴ ഒടിടിയിലേക്ക്

തീയേറ്ററില്‍ മികച്ച പ്രതികരണം നേടിയ വാഴ എന്ന…

14 hours ago