Categories: latest news

മലയാള സിനിമയ്ക്ക് മറ്റൊരു നഷ്ടം; സംവിധായകന്‍ വിനു അന്തരിച്ചു

കുസൃതിക്കാറ്റ്, ആയുഷ്മാന്‍ ഭവഃ, മംഗലം വീട്ടില്‍ മാനസേശ്വരി ഗുപ്ത എന്നീ ജയറാം സിനിമകള്‍ സംവിധാനം ചെയ്ത സുരേഷ് വിനു കൂട്ടുകെട്ടിലെ വിനു അന്തരിച്ചു. രോഗബാധിതനായി കോയമ്പത്തൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 69 വയസ്സായിരുന്നു. ഉദരസംബന്ധമായ രോഗങ്ങളെ തുടര്‍ന്നു ഏറെ നാളായി ചികിത്സയിലായിരുന്നു.

1995 ല്‍ ‘മംഗലം വീട്ടില്‍ മാനസേശ്വരി ഗുപ്ത’ സംവിധാനം ചെയ്താണ് സുരേഷ് വിനു കൂട്ടുകെട്ട് മലയാളത്തില്‍ സജീവമാകുന്നത്. അതേവര്‍ഷം തന്നെ ജെ.പള്ളാശ്ശേരിയുടെ തിരക്കഥയില്‍ കുസൃതിക്കാറ്റ് എന്ന ചിത്രം സംവിധാനം ചെയ്തു. 2008 ല്‍ പുറത്തിറങ്ങിയ കണിച്ചുകുളങ്ങരയില്‍ സിബിഐയാണ് അവസാന ചിത്രം. ജഗദീഷിനെ നായകനാക്കി സംവിധാനം ചെയ്ത ഭര്‍ത്താവുദ്യോഗവും ഈ കൂട്ടുകെട്ടില്‍ പിറന്ന മറ്റൊരു ചിത്രമാണ്.

മേലെപ്പറമ്പില്‍ ആണ്‍വീട് എന്ന രാജസേനന്‍ ചിത്രം ആസം ഭാഷയില്‍ സംവിധാനം ചെയ്തിരുന്നു. കോഴിക്കോട് സ്വദേശിയാണ് വിനു.

അനില മൂര്‍ത്തി

Recent Posts

എമ്പുരാനെ കടത്തിവെട്ടി ‘ബെത്‌ലഹേം കുടുംബയൂണിറ്റ്’; മോളിവുഡിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വൻ വിജയം

നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…

7 hours ago

തിരശ്ശീലയിലെ വിജയ് അല്ല, മുഖ്യമന്ത്രി വിജയ്; നിയമസഭ കുലുക്കിയ 65 മിനിറ്റ്

സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…

7 hours ago

“സൂര്യകാന്തീ, പറന്നുയരൂ…”; മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിരാജും സുപ്രിയയും

മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…

7 hours ago

ഹണിമൂണ്‍ വൈബിലാണ് ഞങ്ങള്‍; അനുമോള്‍

വിവാഹത്തിന് ശേഷം ഇപ്പോള്‍ ഒരു ദിവസം പോലും…

13 hours ago

ഒരുമിച്ചൊരു ചിത്രം ഇന്നും എന്റെ സ്വപ്നം’; മമ്മൂട്ടിയെക്കുറിച്ച് നിവിന്‍ പോളി

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…

13 hours ago