Director Vinu
കുസൃതിക്കാറ്റ്, ആയുഷ്മാന്‍ ഭവഃ, മംഗലം വീട്ടില്‍ മാനസേശ്വരി ഗുപ്ത എന്നീ ജയറാം സിനിമകള്‍ സംവിധാനം ചെയ്ത സുരേഷ് വിനു കൂട്ടുകെട്ടിലെ വിനു അന്തരിച്ചു. രോഗബാധിതനായി കോയമ്പത്തൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 69 വയസ്സായിരുന്നു. ഉദരസംബന്ധമായ രോഗങ്ങളെ തുടര്‍ന്നു ഏറെ നാളായി ചികിത്സയിലായിരുന്നു.
1995 ല്‍ ‘മംഗലം വീട്ടില്‍ മാനസേശ്വരി ഗുപ്ത’ സംവിധാനം ചെയ്താണ് സുരേഷ് വിനു കൂട്ടുകെട്ട് മലയാളത്തില്‍ സജീവമാകുന്നത്. അതേവര്‍ഷം തന്നെ ജെ.പള്ളാശ്ശേരിയുടെ തിരക്കഥയില്‍ കുസൃതിക്കാറ്റ് എന്ന ചിത്രം സംവിധാനം ചെയ്തു. 2008 ല്‍ പുറത്തിറങ്ങിയ കണിച്ചുകുളങ്ങരയില്‍ സിബിഐയാണ് അവസാന ചിത്രം. ജഗദീഷിനെ നായകനാക്കി സംവിധാനം ചെയ്ത ഭര്‍ത്താവുദ്യോഗവും ഈ കൂട്ടുകെട്ടില്‍ പിറന്ന മറ്റൊരു ചിത്രമാണ്.
മേലെപ്പറമ്പില്‍ ആണ്‍വീട് എന്ന രാജസേനന്‍ ചിത്രം ആസം ഭാഷയില്‍ സംവിധാനം ചെയ്തിരുന്നു. കോഴിക്കോട് സ്വദേശിയാണ് വിനു.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്. പല…
സംവിധായകന്‍, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…