Categories: latest news

ഞങ്ങള്‍ തല്ലുകൂടി; റിമി കരഞ്ഞു; തുറന്ന് പറഞ്ഞ് ഭാവന

മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയാണ് ഭാവന മലയാളത്തിലേക്ക് എത്തിയത്. 1986 ജൂണ്‍ ആറിനാണ് ഭാവനയുടെ ജനനം. ഇപ്പോള്‍ 35 വയസ്സ് കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് ഭാവന. തന്റെ ചിത്രങ്ങളും വിശേഷങ്ങളും ഭാവന ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

ഭാവനയുടെ ഒരു കാലത്തെ അടുത്ത സുഹൃത്തായിരുന്നു ?ഗായിക റിമി ടോമി. ഇരുവരും ഏകദേശം ഒരേ കാലഘട്ടത്തിലാണ് കരിയര്‍ തുടങ്ങുന്നത്. ഭാവനയുടെ ഒന്നിലേറെ സിനിമകളില്‍ റിമി ടോമി പാടിയിട്ടുണ്ട്. വിദേശ ഷോകളും മറ്റും ചെയ്യുമ്പോഴാണ് ഇരുവരും കൂടുതല്‍ അടുത്തത്. റിമി ടോമിയെക്കുറിച്ച് മുമ്പൊരിക്കല്‍ ഭാവന പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്.

ഞങ്ങള്‍ യുഎസ് ട്രിപ്പിന് പോയപ്പോള്‍ ഐസ്‌ക്രീം വാങ്ങിക്കണം. ഐസ്‌ക്രീം വില്‍ക്കുന്നയാളെ ഹലോ എന്ന് പറഞ്ഞ് റിമി കൈ കൊണ്ട് വിളിച്ചു. അപ്പോള്‍ അവര്‍ വന്നില്ല. നീ അങ്ങനെ വിളിക്കാന്‍ പാടില്ല, നിനക്ക് ഐസ്‌ക്രീം വേണമെങ്കില്‍ അവിടെ പോയി പറഞ്ഞ് ബില്‍ ചെയ്യണം, അല്ലാതെ ഹലോ ഇങ്ങോട്ട് വന്നേ എന്നൊന്നും വിളിക്കാന്‍ പാടില്ലെന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ എന്നോട് മിണ്ടിയില്ല. പിന്നെ നോക്കുമ്പോള്‍ ഐസ്‌ക്രീം തിന്ന് കൊണ്ടിരിക്കെ കണ്ണില്‍ നിന്ന് കുടുകുടെ വെള്ളം വരുന്നു. ചെറിയ കാര്യങ്ങള്‍ക്ക് കരയുന്ന വ്യക്തിയാണ് റിമി എന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

മഞ്ജുവിന്റെ വിവാഹം വലിയ ഷോക്കായിപോയി, നല്ല കഴിവുള്ള കുട്ടിയായിരുന്നു, മേക്കപ്പ് ആര്‍ട്ടിസ്റ്റ് പറയുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…

2 hours ago

പീറ്റര്‍ മരിച്ചപ്പോള്‍ കാണാന്‍ പോകാന്‍ പറ്റാത്ത സാഹചര്യമായിരുന്നു; വനിത

വിവാദങ്ങളിലൂടെ പ്രസിദ്ധി നേടിയ നടിയാണ് വനിത വിജയകുമാര്‍.…

3 hours ago

ബിഗ്‌ബോസിന് ശേഷം മണിക്കുട്ടനെ കണ്ടിട്ടില്ല: സൂര്യ

ബിഗ് ബോസ് മലയാളം ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ്…

3 hours ago

ക്യൂട്ട് ഗേളായി ഗൗരി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

7 hours ago